ഗർഭിണിയാണെന്ന അറിയിപ്പ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് ആരോ പോസ്റ്റ് ചെയ്തതാണെന്നും എങ്ങനെയാണെന്ന് തനിക്കറിയില്ലെന്നും നടി സജ്ന നൂർ. ഗർഭിണിയാണെന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് താരം നീക്കം ചെയ്തു.
‘‘എന്റെ കുറച്ച് വിവാദമായ വിഡിയോകൾ വന്നു കൊണ്ടിരിക്കുകയാണ്. ഫോട്ടോസും കാര്യങ്ങളും വച്ചിട്ട്. ഈ അക്കൗണ്ട് എനിക്കു കിട്ടിയിട്ട് കുറച്ചു സമയമേ ആയിട്ടുള്ളൂ. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ്. എങ്ങനെയാണെന്ന് എനിക്കറിയില്ല. ഈ ന്യൂസ് കണ്ട് എന്റെ ഫ്രണ്ട്സ് കുറേപ്പേർ മെസേജ് ചെയ്ത്, കൺഗ്രാജുലേറ്റ് ചെയ്തപ്പോൾ കാര്യം തിരക്കി. അപ്പോഴാണ് വിവരമറിഞ്ഞത്. പാനിക്കായി എന്റെ അക്കൗണ്ട് ഡീൽ ചെയ്യുന്ന ഷാലുവിനെ വിളിച്ചു. അവൾ നോക്കിയിട്ട് അവൾക്കും തുറക്കാൻ പറ്റുന്നില്ലായിരുന്നു. അവൾ എന്തൊക്കെയോ ചെയ്ത് റിക്കവർ ചെയ്ത് എടുത്തതാണിത്.
ആ പോസ്റ്റും കാര്യങ്ങളും ഞാൻ ഡിലീറ്റ് ചെയ്തിട്ടുണ്ട്. വൃത്തികെട്ട രീതിയിൽ കാര്യങ്ങൾ ചെയ്യുകയാണ്. ദയവ് ചെയ്ത് എന്നെ കൊല്ലാക്കല ചെയ്യരുത്. കേസ് വഴി തന്നെ മൂവ് ചെയ്യും. കുറേ ആളുകൾ എന്നെപ്പറ്റി അനാവശ്യം പറയുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ വിഡിയോ ചെയ്യുന്നത്. വിഡിയോ ചെയ്യാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ. അങ്ങേയറ്റം തളർന്നിരിക്കുകയാണ്.
ഓരോ ട്രോമയിൽ നിന്നും റിക്കവർ ആയി വരുന്നതേയുള്ളൂ. എന്നെ കൊല്ലാക്കല ചെയ്താലും ഞാൻ മക്കൾക്ക് വേണ്ടി ജീവിക്കും. ആര് കൊല്ലാക്കൊല ചെയ്താലും ഞാന്‍ ജീവിക്കും. ഇതാരാണെന്ന് ഞാന്‍ പറയുന്നില്ല. നാളെ പരാതി കൊടുത്ത് ആളെ കണ്ടുപിടിക്കും. ആരു ചെയ്താലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. എനിക്ക് കുട്ടിയായാലും വിവാഹം കഴിച്ചാലും ഞാൻ പറയും. അതുവരെ ആരും വിശ്വസിക്കരുത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്. ഇതു ചെയ്തത് ആരായാലും അതു ഞാന്‍ നിയമത്തിനു മുന്നിൽ കൊണ്ടുവരും’’.– സജ്ന നൂർ പറയുന്നു.
സീരിയൽ നടിയും മുൻ ബിഗ് ബോസ് താരവുമായ സജ്ന നൂർ രണ്ടര മാസം ഗർഭിണിയാണെന്ന സന്തോഷം പങ്കുവയ്ക്കുന്ന രീതിയിലാണ് സജ്നയുടെ അക്കൗണ്ടിൽ കഴിഞ്ഞ ദിവസം പോസ്റ്റ് വന്നത്.
ബേബി ബംപിന്റെ ചിത്രവും റസൂൽ പൂക്കുട്ടിയുടൊപ്പമുള്ള സജ്നയുടെ സെൽഫിയുമുൾക്കൊള്ളുന്ന കൊളാഷ് പങ്കുവച്ചാണ് താരം മൂന്നാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന തരത്തിലുള്ള പോസ്റ്റ്.
നടിയുടെ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ റസൂലുമായുള്ള സജ്നയുടെ വിവാഹം കഴിഞ്ഞുവോയെന്ന സംശയത്തിലായി ആരാധകർ. ഈ പോസ്റ്റാണ് താരം തള്ളിപ്പറഞ്ഞത്.
നടനും അവതാരകനുമായ ഫിറോസ് ഖാനുമായുള്ള ബന്ധം സജ്ന അടുത്തിടെ വേർപിരിഞ്ഞിരുന്നു. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു.