ADVERTISEMENT

‘ഇപ്പോ ഞാൻ ഒക്കെ ആണ്’ എന്ന കുറിപ്പോടെ നടി ശ്രീവിദ്യ മുല്ലച്ചേരി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോ ശ്രദ്ധയമാകുന്നു.

തനിക്ക് ഒരു അസുഖം വന്നതിനു ശേഷം ആകെ പ്രസരിപ്പില്ലാതെ മൂഡ് ഔട്ട് ആയി ഇരിക്കുകയായിരുന്നു എന്ന് ശ്രീവിദ്യ വിഡിയോയിൽ പറയുന്നു. എന്നാൽ തന്റെ ഈ മടുപ്പ് മാറ്റാനും പഴയ പ്രസന്നത തിരിച്ചുപിടിക്കാനും താൻ കണ്ടെത്തിയ ഒരു കിടിലൻ മാർഗമാണ് താരം വിഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. മറ്റൊന്നുമല്ല, മൂഡ് മാറ്റാൻ ഓൺലൈനായി കുറച്ചധികം ബ്യൂട്ടി പ്രോഡക്ടുകൾ ഓർഡർ ചെയ്ത് വരുത്തുകയായിരുന്നു താരം.

ADVERTISEMENT

വിഡിയോയിൽ ശ്രീവിദ്യ അതീവ സന്തോഷത്തോടെ ഓരോ പ്രോഡക്റ്റുകളും അൺബോക്സ് ചെയ്ത് കാണിക്കുമ്പോൾ, തൊട്ടുപിന്നിൽ നിൽക്കുന്ന ഭർത്താവ് രാഹുൽ രാമചന്ദ്രന്റെ ഭാവങ്ങൾ ചിരിപടർത്തുന്നു.

വിഡിയോ വൈറലായതോടെ ശ്രീവിദ്യയ്ക്ക് പിന്നിലെ ഷെൽഫിൽ ഇരിക്കുന്ന മദ്യക്കുപ്പികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.

ADVERTISEMENT

അസുഖം മാറാൻ ആ ഷെൽഫിൽ ഇരിക്കുന്നതിൽ നിന്ന് ഒരെണ്ണം എടുത്ത് അടിച്ചാൽ മതി, ഷോപ്പിങ് ഒന്നും വേണ്ടായിരുന്നു, ആ പിന്നിലിരിക്കുന്ന സാധനം മതി മൂഡ് മാറാൻ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെ വരുന്ന രസകരമായ കമന്റുകള്‍.

‘വിഷമം കേൾക്കാൻ വന്നവർ ദയവായി വിഷമം കേട്ടിട്ട് പോകേണ്ടതാണ്, മറിച്ച് മുകളിൽ ഇരിക്കുന്ന സാധനങ്ങൾ‘Give Away’ കൊടുക്കുന്നുണ്ടോ, ഒരെണ്ണം തരാമോ എന്നുള്ള ചോദ്യങ്ങൾ കർശനമായി നിരോധിച്ചിരിക്കുന്നു. എനിക്ക് തന്നെ അതിൽ നിന്നുമൊക്കെ ഒരെണ്ണം കിട്ടുന്നത് ആണ്ടിലും, സംക്രാന്തിക്കുമാണ്. അത് ആക്രാന്തത്തോടെ അതിലേക്കുള്ള എന്റെ നോട്ടം കണ്ടപ്പോൾ നിങ്ങൾക്ക് മനസ്സിലായി കാണുമെന്ന് വിശ്വസിക്കുന്നു. അല്ലെങ്കിലും പുരുഷന്മാരുടെ സൈനസൈറ്റിസിന് ഒന്നും വില ഇല്ലല്ലോ’ എന്നാണ് ഈ കമന്റുകൾക്ക് രാഹുൽ നൽകുന്ന രസകരമാ‍യ മറുപടി.

ADVERTISEMENT
Sreevidya Mullachery's Viral Video: Beauty Shopping as a Mood Booster:

Sreevidya Mullachery's recent social media video, posted with the caption 'Now I am okay', has gone viral. In the video, the actress shares her method of overcoming a period of low mood and lack of energy due to illness by ordering beauty products online, which has sparked humorous discussions about the liquor bottles visible in the background.

ADVERTISEMENT