‘ചില ബന്ധങ്ങളുടെ മൂല്യം ഒരുമിച്ചുണ്ടായിരുന്ന വര്‍ഷങ്ങളിലല്ല, ഒരു മനോഹരമായ ജീവിതയാത്രയാണ് ഞാന്‍ ആഘോഷിക്കുന്നത്’: ഹൃദയം തൊടും കുറിപ്പ് പങ്കുവച്ച് ഇന്ദുലേഖ
Actress Indulekha's Touching Wedding Anniversary Post
വിവാഹവാര്‍ഷിക ദിനത്തില്‍ ഹൃദയം തൊടും കുറിപ്പ് പങ്കുവച്ച് നടി ഇന്ദുലേഖ. സംവിധായകന്‍ ആയ ശങ്കര്‍ കൃഷ്ണ ആയിരുന്നു ഇന്ദുലേഖയുടെ ഭര്‍ത്താവ്. 11 വര്‍ഷം മുമ്പാണ് ആരോശ്യപ്രശ്‌നങ്ങള്‍ മൂലം അദ്ദേഹം മരണപ്പെട്ടത്.
‘ചില ബന്ധങ്ങളുടെ മൂല്യം ഒരുമിച്ചുണ്ടായിരുന്ന വര്‍ഷങ്ങളിലല്ല, അതില്‍ അവശേഷിപ്പിക്കുന്ന സ്‌നേഹത്തിലും, അത് മാറ്റിമറിച്ച ജീവിതങ്ങളിലും, മനസ്സില്‍ സൂക്ഷിക്കുന്ന ഓര്‍മ്മകളിലുമാണ്. സ്‌നേഹവും, ചിരിയും, സ്വപ്നങ്ങളും, പ്രതിസന്ധികളും, ഒരുപാട് നല്ല ഓര്‍മ്മകളും നിറഞ്ഞ ഒരു മനോഹരമായ ജീവിതയാത്രയാണ് ഇന്ന് ഞാന്‍ ആഘോഷിക്കുന്നത്. ഞങ്ങള്‍ക്ക് ഇരുപത്തിയഞ്ചാം വിവാഹവാര്‍ഷിക ആശംസകള്‍’ എന്നാണ് ഇന്ദുലേഖ കുറിച്ചത്
Actress Indulekha shared a heartwarming note on her wedding anniversary. She celebrated 25 years of marriage, remembering her late husband Shankar Krishna, who passed away 11 years ago due to health issues, and cherishing the love and memories they shared.