‘എന്റെ കണ്ണീരിന്റെ ഭാഷ മനസ്സിലാക്കിയത് ഒരു മുഖ്യമന്ത്രിയല്ല... ഒരു സഹോദരനായിരുന്നു’: ചിത്രം പങ്കുവച്ച് കുറിപ്പുമായി സജ്ന നൂർ
Actress Sajna Noor Meets Kerala CM V.D. Satheesan
മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിപ്പുമായി നടി സജ്ന നൂർ.
‘എന്റെ കണ്ണീരിന്റെ ഭാഷ മനസ്സിലാക്കിയത് ഒരു മുഖ്യമന്ത്രിയല്ല... ഒരു സഹോദരനായിരുന്നു. ഞാൻ തളർന്നുനിന്ന നിമിഷങ്ങളിൽ, സൈബർ ആക്രമണങ്ങളാലും വ്യാജ ആരോപണങ്ങളാലും വേദനിച്ച എന്നെ ഒരു ഫയലായോ പരാതിയായോ കാണാതെ ഹൃദയത്തോടെ കേട്ട ഒരാൾ. ഞാൻ നേരിട്ട വേദനയും അനീതിയും മനസ്സിലാക്കി, എനിക്ക് നീതി ലഭിക്കാൻ കൂടെ നിന്ന ആ കരുതലും പിന്തുണയും ജീവിതത്തിൽ ഒരിക്കലും മറക്കില്ല. നന്ദി പറയാൻ വാക്കുകൾ തേടുമ്പോഴും, ഹൃദയം നിറയുന്നത് കണ്ണീരുകൊണ്ടാണ്. Thank you sir’ എന്നാണ് സജ്ന ഫെയ്സ്ബുക്കിൽ കുറിച്ചത്.
ADVERTISEMENT
സുഹൃത്തുക്കൾക്കൊപ്പമാണ് സജ്ന മുഖ്യമന്ത്രിയെ സന്ദർശിച്ചത്. മുഖ്യമന്ത്രിയെക്കുറിച്ച് കമന്റിലും സജ്ന കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ട്.
ADVERTISEMENT
Actress Sajna Noor Meets Kerala CM V.D. Satheesan:
Actress Sajna Noor shared a poignant note alongside a picture with Kerala Chief Minister V.D. Satheesan, expressing gratitude for his empathetic support during her struggles with cyberattacks and false accusations. She highlighted how he understood her pain and stood by her for justice, a kindness she will never forget.