ADVERTISEMENT

തനിക്ക് കാൻസർ ആണെന്നും രോഗം ഇപ്പോൾ മൂന്നാം ഘട്ടത്തിലാണെന്നും സോഷ്യൽ മീഡിയ താരം രേണു സുധി തുറന്നു പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ, രേണു സുധിക്ക് പണ്ടത്തെ പോലെ ഉഷാറില്ലെന്നും ആ ചിരിയും കോൺഫിഡൻസും ഇല്ലാതെയെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് പ്രതീഷ് പ്രകാശ്. ആൽബങ്ങളിൽ രേണുവിനൊപ്പം അഭിനയിച്ച നടനാണ് പ്രതീഷ്.

ഒരുപാട് പേര് അവരുടെ ഒപ്പം ആൽബം ചെയ്യുന്നത് കൊണ്ടും അവരുമായി ഞാൻ കമ്പനി ഉള്ളത് കൊണ്ടും കളിയക്കുന്നതെല്ലാം എനിക്ക് കിട്ടീട്ടുണ്ട്. അവര് ചെയ്യുന്നതും പറയുന്നതും എല്ലാം ശരി ആണ് എന്നു ഞാൻ പറയുന്നില്ല. എന്നാലും ആ ചേച്ചിക്ക് ഇങ്ങനെ ഒരു അസുഖം വന്നപ്പോൾ ഞാൻ വിളിച്ചിരുന്നു. പണ്ടത്തെ പോലെ ഉഷാറില്ല. ആ ചിരി ഇല്യാ. ഇപ്പോൾ ഞാൻ വിളിക്കുമ്പോഴും എല്ലാം നേരിടാം എന്ന കോൺഫിഡൻസ് ഇല്യാ. അവരെ കുറിച്ച് എന്നോട് ചോദിക്കുന്ന ഒരുപാട് പേരുണ്ട്. അവർ എങ്ങനെയാ പ്രതീഷേ എന്ന്. അന്നും ഇന്നും ഞാൻ പറയുന്ന ഒരു കാര്യം ഉണ്ട്. അവരെപോലെ അവർ മാതേമേ ഉള്ളൂ. ഞാൻ കണ്ടതിൽ നല്ല ഒരു വ്യക്തി. ഇനി എങ്കിലും അവരെ അവരുടെ പാട്ടിനു വിട്ടേക്ക്. അവർ ഇനി നിങ്ങളോട് അതിർത്തു സംസാരിക്കാൻ വരില്ല. അവർ ഇത്ര കാലം ജീവിതത്തോട് പൊരുതി. ഇനി അവർ അവരുടെ ജീവന് വേണ്ടി പോരാടുകയാണ്. ചേർത്ത് പിടിച്ചില്ലെങ്കിലും നശിച്ചു പോട്ടെ എന്ന് പറയാതെ ഇരുന്നൂടെ. ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി’ എന്നാണ് രേണുവിനൊപ്പമുള്ള പഴയൊരു വിഡിയോ പങ്കുവച്ച് പ്രതീഷ് കുറിച്ചത്...

ADVERTISEMENT
ADVERTISEMENT
Renu Sudhi's Cancer Diagnosis and Public Revelation:

Renu Sudhi, a social media personality and actress, has recently revealed her battle with cancer, which has progressed to stage three. Actor Pratheesh Prakash, who has worked with Renu Sudhi in music albums, shared his observations about her current state, noting a decline in her usual vibrancy, smile, and confidence.

ADVERTISEMENT
ADVERTISEMENT