ADVERTISEMENT

നടി ഷഫ്ന നിസാമിന് പിറന്നാൾ ആശംസകൾ നേർന്ന് കുറിപ്പ് പങ്കുവച്ച് നടനും സുഹൃത്തുമായ അച്ചു സുഗന്ത്. ‘സാന്ത്വന’ത്തിലെ ‘കണ്ണന്‍’ എന്ന കഥാപാത്രമായി പ്രേക്ഷകമനസ്സിലിടം നേടിയ താരമാണ് അച്ചു. പരമ്പരയില്‍ കണ്ണന്റെ ചേട്ടന്‍ കഥാപാത്രമായ ‘ശിവനെ’ അവതരിപ്പിച്ചത് ഷഫ്നയുടെ ഭർത്താവായ സജിനാണ്.

‘ഡീ ചേച്ചീ... ഇന്നത്തെ ദിവസം നീ ജനിച്ചില്ലാരുന്നെങ്കിലോ..? എങ്കിൽ ആര് തേങ്ങയിൽ വെള്ളം നിറയ്ക്കും..?

ADVERTISEMENT

(ഓ.. സോറി.. അത് താങ്കളുടെ ഡ്യൂട്ടി അല്ലല്ലേ!)

എങ്കിൽ ആര് ചെടികൾക്ക് വെയിൽ കൊടുക്കും..? ആര് എന്നെക്കൊണ്ട് എഡിറ്റ് ചെയ്യിപ്പിക്കും..? ആരെന്റെ ചെരുപ്പുകൾ അളന്നുമുറിച്ച് കൃത്യമായി ഒപ്പത്തിനൊപ്പം വെക്കും..? ആരെന്നെക്കൊണ്ട് ചളികൾ പറയാൻ പ്രോത്സാഹിപ്പിക്കും..? ആരെനിക്ക് പൈസ കടം തരും..? എന്തായാലും വിധിയെ തടുക്കാൻ ആർക്കും പറ്റില്ലല്ലോ....ഹാപ്പി ജനിച്ചോസം...

ADVERTISEMENT

(പിന്നെ എന്റെ സഹോദരിയായതിൽ നീ ഒരുപാട് അഭിമാനിക്കുന്നുണ്ടെന്ന് എനിക്കറിയാം...എന്നെപ്പോലെ സുന്ദരനും സുമുകനുമായ ഒരു അനിയനെ കിട്ടിയതിൽ അഭിമാനിക്ക്....)’ എന്നാണ് അച്ചു രസകരമായി കുറിച്ചത്...

Happy Birthday Nafna Nizami: Achu Suganth's Heartfelt Wishes:

Nafna Nizami receives a heartfelt and humorous birthday wish from actor and friend Achu Suganth. Achu, known for his role as Kannan in the popular show 'Santhwanam', shared a witty post expressing his gratitude for Nafna's presence in his life.

ADVERTISEMENT
ADVERTISEMENT