കാൻസർ ചികിത്സ ആരംഭിച്ചതിന്റെ വിവരങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയ താരം രേണു സുധി. കോട്ടയം മെഡിക്കൽ കോളജിലാണ് താരം ചികിത്സയിലുള്ളത്.
കീമോ ആരംഭിക്കുന്നതിന് മുന്നോടിയായി ശരീരത്തിൽ പിക് ലൈൻ ഇട്ടെന്ന് രേണു പറഞ്ഞു.
ADVERTISEMENT
‘ശരീരത്തിൽ പിക് ലൈൻ ഇട്ടതിനു നല്ല വേദനയുണ്ട്. വീട്ടിൽ തിരിച്ചെത്തി. മുഖത്തൊക്കെ പാടുകൾ വന്നു തുടങ്ങി. ശരീരത്തിലുമുണ്ട്. ഭയങ്കര വേദനയുണ്ട്. വേദനയുമായി കിടക്കയിൽ കിടക്കുമ്പോൾ ഞാൻ പാട്ട് പാടി ആശ്വസിക്കാറുണ്ട്. ആ പാട്ട് നിങ്ങളിൽ പലർക്കും അറിയുമായിരിക്കും. എങ്കിലും ഞാൻ എന്റെ രീതിയിൽ ഒന്നു പാടുകയാണ്’ എന്ന് രേണു വിഡിയോയിൽ പറയുന്നു. പാട്ട് പാടിയശേഷം എല്ലാവരും തനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നും രേണു പറഞ്ഞു. പിക് ലൈൻ ഇട്ടയിടത്ത് ചെറുതായി ബ്ലീഡിങുണ്ട്. വേദനയാണെന്നും രേണു പറഞ്ഞു.
നിരവധി ആളുകളാണ് രേണുവിനെ ആശ്വസിപ്പിച്ചും പ്രാർത്ഥനകൾ നേർന്നും എത്തിയത്...
ADVERTISEMENT
Renu Sudhi Begins Cancer Treatment:
Social media star Renu Sudhi has shared updates about starting her cancer treatment at Kottayam Medical College. She described the pain from having a 'pic line' inserted and found solace in singing.