നടൻ സൂരജ് സണ്ണിന്റെ പിതാവ് അടുത്തിടെയാണ് അന്തരിച്ചത്. അച്ഛന്റെ വിയോഗം സൃഷ്ടിച്ച വേദന താരം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
ഇപ്പോഴിതാ, അച്ഛനെ പരിചരിക്കുന്ന വിഡിയോയും ഹൃദയസ്പർശിയായ ഒരു കുറിപ്പും പങ്കുവച്ചിരിക്കുകയാണ് സൂരജ്. അസുഖ ബാധിതനായ അച്ഛനെ അദ്ദേഹത്തിന്റെ അവസാനകാലത്ത് ഏറെ കരുതലോടെയാണ് സൂരജ് ശുശ്രൂഷിച്ചിരുന്നത്. അച്ഛനൊപ്പമുള്ള അവസാനകാല നിമിഷങ്ങളെല്ലാം കോർത്തിണക്കിയതാണ് വിഡിയോ.
‘സ്വന്തം കൈ പിടിച്ച് നടക്കാൻ പഠിപ്പിച്ച അച്ഛനെ, അദ്ദേഹത്തിന്റെ ബലഹീനമായ നാളുകളിൽ കൈപിടിച്ച് നടത്തുക എന്നതാണ് മകന്റെ യഥാർത്ഥ ഉത്തരവാദിത്തം.
അച്ഛൻ സമ്പാദിച്ചത് സ്വത്തുക്കൾ മാത്രമല്ല; മക്കൾക്കായി ത്യാഗങ്ങൾ നിറഞ്ഞ ഒരു ജീവിതമാണ്. ആ ത്യാഗങ്ങൾക്ക് മകൻ നൽകാവുന്ന ഏറ്റവും വലിയ പ്രതിഫലം സ്നേഹവും സാന്നിധ്യവുമാണ്.
ജീവിതത്തിന്റെ അവസാന യാത്രയിൽ അച്ഛൻ ആഗ്രഹിക്കുന്നത് വലിയ സമ്പത്തോ പ്രശസ്തിയോ അല്ല; തന്റെ മക്കൾ അരികിലുണ്ടെന്ന ഉറപ്പാണ്’ എന്നാണ് വിഡിയോയ്ക്കൊപ്പമുള്ള സൂരജിന്റെ കുറിപ്പ്.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് സൂരജിന്റെ പോസ്റ്റിന് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്...