എല്ലാ കുടുംബവഴക്കുകള്‍ക്കും ഒരു റിങ് ലൈറ്റിന്റെയോ ക്യാമറയുടെയോ കമന്‍റ് സെക്ഷന്റെയോ ആവശ്യമില്ലെന്ന് നടി ശരണ്യ മോഹന്റെ ഭര്‍ത്താവ് ഡോ. അരവിന്ദ് കൃഷ്ണന്‍.
സോഷ്യല്‍ മീഡിയയിലെ പുത്തന്‍ ട്രെന്‍ഡുകള്‍ക്കെതിരെയും വ്യക്തിജീവിതം ക്യാമറയ്ക്ക് മുന്നില്‍ വന്നു പറയുന്നവർക്കെതിരെയുമാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.
‘എല്ലാ കുടുംബവഴക്കുകള്‍ക്കും ഒരു റിങ് ലൈറ്റിന്റെയോ, ക്യാമറയുടെയോ, കമന്‍റ് സെക്ഷന്റെയോ ആവശ്യമില്ല. ചില ആളുകള്‍ പ്രശ്‌നങ്ങള്‍ വീട്ടില്‍ വെച്ച് തന്നെ പരിഹരിക്കുന്നു. മറ്റു ചിലരാകട്ടെ അതില്‍ നിന്ന് പണമുണ്ടാക്കുന്നു. സ്വകാര്യത എന്നത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയെന്ന് വരില്ല, എങ്കിലും സ്വന്തം വ്യക്തിപരമായ പ്രശ്‌നങ്ങളെ വെറും കണ്ടന്‍റ് ആക്കി മാറ്റുന്നതിനെക്കോള്‍ കൂടുതല്‍ ക്ലാസ്സ് പ്രൈവസി കാത്തുസൂക്ഷിക്കുന്നതിനുണ്ട്. സുഖപ്പെടുക..ക്ഷമിക്കുക..വളരുക. പിന്‍കുറിപ്പ്: അറിയിപ്പ്... ഈ പോസ്റ്റിന്റെ നിര്‍മാണത്തില്‍ ഒരു അമ്മൂമ്മയെയും ഉപദ്രവിച്ചിട്ടില്ല’ എന്നാണ്, ‘എല്ലാ കുടുംബപ്രശ്‌നങ്ങള്‍ക്കും ഒരു പ്രേക്ഷകന്റെ ആവശ്യമില്ല. ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുളളതാണ്, റെക്കോര്‍ഡ് ചെയ്യാനുളളതല്ല. പ്രൈവസി എന്നത് വിരസമല്ല, മറിച്ച് അത് പരസ്പര ബഹുമാനമാണ്. ചില കാര്യങ്ങള്‍ ഓഫ്‌ലൈനായി സൂക്ഷിക്കുന്നതാണ് നല്ലത് ’എന്ന വരികള്‍ അടങ്ങിയ ഒരു പോസ്റ്റര്‍ പങ്കുവച്ച് അരവിന്ദ് കുറിച്ചത്.