‘എന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റ്, ബിയർ കഴിച്ചാണ് വാഹനം ഓടിച്ചത്’: പൊലീസ് പിടിച്ചതില്‍ വിശദീകരണം
Influencer S.R. Dhanya Admits Drunk Driving, Offers Explanation
മദ്യപിച്ച് വാഹനം ഓടിച്ചതിനു പൊലീസ് പിടിച്ച സംഭവത്തിൽ വിശദീകരണവുമായി ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട എന്ന എസ്.ആർ. ധന്യ.
തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റാണെന്നും ബിയർ കഴിച്ചാണ് വാഹനം ഓടിച്ചതെന്നും ധന്യ പറഞ്ഞു. മദ്യപിച്ച് വാഹനം ഓടിക്കാൻ പാടില്ലായിരുന്നു. മറ്റുള്ളവർ വിഡിയോ എടുക്കേണ്ടെന്നു കരുതിയാണ് പൊലീസ് കൈ കാണിച്ചപ്പോൾ വാഹനം നിർത്താതിരുന്നതെന്നുമാണ് വിശദീകരണം.
ADVERTISEMENT
കാസർകോട് അണങ്കൂരിൽ വച്ചാണ് ധന്യ പിടിയിലായത്. വാഹന പരിശോധനയ്ക്കായി പൊലീസ് കൈ കാണിച്ചപ്പോൾ കാർ നിർത്താതെ അമിത വേഗത്തിൽ ഓടിച്ച് പോകുകയായിരുന്നു. കാറിനെ പിന്തുടർന്നെത്തിയാണ് ബന്തിയോട് ഭഗവതി നഗറിൽ വച്ച് പൊലീസ് ധന്യയെ പിടികൂടിയത്. പിന്നീടുള്ള പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.
നാഷണൽ ഹൈവേ 66ൽ റോഡിന് നടുവിലായി വാഹനം നിർത്തിയിടുകയും ഇതുകണ്ട് പൊലീസ് എത്തിയപ്പോൾ അമിത വേഗത്തിൽ വാഹനം ഓടിച്ചുപോകുകയുമായിരുന്നെന്നാണ് എഫ്ഐആറിൽ. പിഴ ഈടാക്കിയ ശേഷം വിട്ടയച്ചു.
Influencer S.R. Dhanya, also known as Helen of Sparta, has clarified her recent arrest for drunk driving. She admitted to drinking beer and driving, explaining her initial attempt to evade the police was to avoid being filmed.