അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് സീരിയൽ താരം അർച്ചന സുശീലൻ.
‘ഹാപ്പി ബര്‍ത്ത്‌ഡേ അമ്മ.
ADVERTISEMENT
അമ്മയുടെ ജീവിതത്തിലെ മനോഹരമായ ഒരു പുതിയ വര്‍ഷത്തിലേക്ക് ആശംസകള്‍. ഞങ്ങളോടുള്ള അമ്മയുടെ അതിരറ്റ സ്‌നേഹത്തിനും കരുത്തിനും, ഞങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും നന്ദി. ഈ വര്‍ഷം അമ്മയ്ക്ക് നല്ല ആരോഗ്യവും സന്തോഷവും അര്‍ഹിക്കുന്ന എല്ലാ അനുഗ്രഹങ്ങളും നല്‍കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.അമ്മയെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു. ഏറ്റവും മനോഹരമായ ഒരു ജന്മദിനം ആശംസിക്കുന്നു’ എന്നാണ് അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ കോർത്തിണക്കിയ വിഡിയോ കൊളാഷ് പങ്കുവച്ച് താരം കുറിച്ചത്.
ര്‍ച്ചന പങ്കുവച്ച പോസ്റ്റിന് താഴെ നിരവധിപ്പേര്‍ അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തി.
ADVERTISEMENT
എന്റെ മാനസപുത്രി എന്ന സീരിയലിലെ പ്രതിനായിക വേഷത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അര്‍ച്ചന. ഗ്ലോറിയെന്ന താരത്തിന്റെ കഥാപാത്രം ഏറെ ജനശ്രദ്ധ നേടി.
Archana Susheelan's Touching Birthday Message to Her Mother:
Serial actress Archana Susheelan shared heartfelt birthday wishes for her mother, expressing love and gratitude for her unwavering support. The actress, known for her role as Glori in the serial 'Ente Manasaputhri', posted a video collage celebrating her mother's special day, which was met with numerous warm wishes from fans.