സീരിയൽ നടി വി.എസ്. സൗമ്യ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ഫിറ്റ്നസ് ട്രെയിനർ ഗൗതം ആണ് വരൻ. ഇപ്പോഴിതാ സൗമ്യയുടെ വിവാഹത്തിൽ സന്തോഷം പങ്കുവച്ച് നടിയും സുഹൃത്തുമായ അശ്വതി നായർ പറഞ്ഞതാണ് വൈറലാകുന്നത്. സൗമ്യയും താനും ലെസ്ബിയൻസ് ആണെന്ന് കുറേപ്പേർ പറയുന്നുണ്ടായിരുന്നുവെന്നും ആ പറച്ചിൽ ഇനി നിർത്തിക്കോളൂ എന്നുമാണ് അശ്വതി പറയുന്നത്.
‘‘കുറേപ്പേർ ഞങ്ങൾ ലെസ്ബിയൻസ് ആണെന്ന് പറയുന്നുണ്ടായിരുന്നു. മെൻഡ് ചെയ്യാറില്ല. പറയുന്നവർ പറയട്ടേ. നമുക്ക് ആരുടെയും വായടിപ്പിക്കാൻ പറ്റില്ല. ഇനിയും ആ ലെസ്ബിയൻ എന്നു പറയുന്ന പരിപാടി നിർത്തിക്കോ. സൗമ്യ...എന്റെ ചോച്ചോ...കല്യാണം കഴിച്ചു. എനിക്കും നല്ലൊരു ലൈഫ് ഉണ്ട്. ലെസ്ബിയൻ പരിപാടി ഇല്ല. ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് ആണ്’’ എന്നാണ് സൗമ്യ പറഞ്ഞത്.
ദീർഘനാളായി സൗമ്യയും ഗൗതവും പ്രണയത്തിലായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ വിവാഹ മംഗളാശംസകള്‍ നേരുന്നത്.
കോഴിക്കോട് ആനക്കാംപൊയിൽ സ്വദേശിയാണ് സൗമ്യ. സ്കൂൾ – കോളജ് കാലത്ത്, കായികതാരം എന്ന നിലയിൽ ശ്രദ്ധേയയായ സൗമ്യ പോൾവാട്ടില്‍ ദേശീയ തലത്തിലുൾപ്പടെ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.