ADVERTISEMENT

ദുബായിൽ സ്വന്തമായി ആഡംബര അപ്പാർട്ട്‌മെന്‍റ് വാങ്ങി പേളി മാളി. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ പേളിയും ഭർത്താവ് ശ്രീനിഷും ഒരുമിച്ചാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. വീഡിയോയിൽ പറയുന്നത് പ്രകാരം 12.3 ലക്ഷം ദിർഹത്തോളം (ഏകദേശം മൂന്ന് കോടി രൂപ) വിലയുള്ള, രണ്ട് കിടപ്പുമുറികളും അടുക്കളയും ബാൽക്കണിയുമുള്ള (2ബിഎച്ച്‌കെ) അപ്പാർട്ട്‌മെന്റാണ് പേളിയും ശ്രീനിഷും സ്വന്തമാക്കിയത്.

ദുബായ് സൗത്തിലാണ് പേളിയുടെ അപ്പാർട്ട്‌മെന്‍റ്. അൽ മക്തും അന്താരാഷ്ട്ര വിമാനത്താവളത്തിനും ജബൽ അലി തുറമുഖത്തിനും ലുലു ഹൈപ്പർമാർക്കറ്റിനും എക്‌സ്‌പോ സിറ്റിക്കുമെല്ലാം അടുത്താണ് ഈ അപ്പാർട്ട്‌മെന്റെന്ന് പേളി പറയുന്നു.

ADVERTISEMENT

മലയാളികളുടെ പ്രിയതാരദമ്പതികളാണ് നടൻ ശ്രീനിഷ് അരവിന്ദും നടിയും അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പേളി മാണിയും. ഇരുവരും തങ്ങളുടെ കുടുംബവിശേഷങ്ങൾ നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നില, നിതാര എന്നിവരാണ് ഇവരുടെ മക്കൾ.

ADVERTISEMENT
Pearle Maaney and Sreenish Acquire Luxury Dubai Apartment:

Pearle Maaney and Sreenish have purchased a luxurious 2BHK apartment in Dubai, as shared via a heartwarming social media video. This significant acquisition, valued at approximately 12.3 lakh dirhams (around 3 crore rupees), features two bedrooms, a kitchen, and a balcony, marking a new milestone for the beloved celebrity couple.

ADVERTISEMENT
ADVERTISEMENT