ADVERTISEMENT

നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ്. സൗഭാഗ്യയുടെ സോഷ്യൽ മീഡിയ കണ്ടന്റുകൾ വളരെ വേഗമാണ് വൈറലാകാറ്. സൗഭാഗ്യയുടെ ഭർത്താവും നടനും നർത്തകനുമായ അർജുൻ സോമശേഖറും പ്രേക്ഷകർക്ക് സുപരിചിതനാണ്.

സൗഭാഗ്യയുടെ വെയ്റ്റ് ലോസ് ആണ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു. താരം തന്റെ ശരീരഭാരം നന്നായി കുറച്ച് പുത്തന്‍ ഗെറ്റപ്പിലേക്കു മാറി. അതിശയിപ്പിക്കുന്ന ഈ മേക്കോവറിന് വൻ കയ്യടിയാണ് ലഭിക്കുന്നത്.

ADVERTISEMENT

ഇപ്പോഴിതാ, ഇഞ്ചക്ഷനും വർക്കൗട്ടും ഡയറ്റുമാണ് തന്നെ ഈ രൂപത്തിലേക്ക് എത്തിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൗഭാഗ്യ. ‌

‘ഇഞ്ചക്ഷന്‍ എടുക്കുന്ന കാര്യം ഞാൻ ഓപ്പണായിട്ടാണ് സംസാരിച്ചത്. എല്ലാവരും ഇതു കണ്ടു പോയി എടുക്കട്ടെ എന്ന ഉദ്ദേശത്തോടെയല്ല, എല്ലാവര്‍ക്കും ഇതൊരു പ്രചോദനം ആകണം എന്ന ഉദ്ദേശത്തോടെയാണ് പറഞ്ഞത്. ഡയറ്റിലൂടെയും വര്‍ക്കൗട്ടിലൂടെയുമാണ് മെലിഞ്ഞതെന്നു കള്ളം പറയാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് അക്കാര്യം തുറന്നു പറഞ്ഞത്. വേണമെങ്കിൽ എനിക്കങ്ങനെ തള്ളാമായിരുന്നു. ഉള്ളത് ഉള്ളത് പോലെ പറയണം എന്നേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. കള്ളം പറഞ്ഞ് എനിക്കൊന്നും നേടാനില്ല.

ADVERTISEMENT

ഇഞ്ചക്ഷനൊപ്പം ഞാന്‍ വര്‍ക്കൗട്ടും ഡയറ്റും ഫോളോ ചെയ്യുന്നുണ്ട്. വര്‍ക്കൗട്ട് ചെയ്യുന്നവരെ ഡീമോട്ടിവേറ്റ് ചെയ്യാന്‍ വേണ്ടിയുമല്ല ഇതു തുറന്ന് പറഞ്ഞത്. എളുപ്പവഴി എന്ന നിലയിലല്ല ഇഞ്ചക്ഷന്‍ എടുത്തത്. വളരെ ആക്ടീവ് ലൈഫ് സ്റ്റൈല്‍ ഉള്ള ആളാണ് ഞാന്‍. അതിന് പുറമെ വര്‍ക്കൗട്ടും വ്യായാമവും എല്ലാം ചെയ്യുന്നുണ്ട്. അതൊന്നും ചെയ്തിട്ട് റിസള്‍ട്ട് ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു ട്രീറ്റ്‌മെന്റിമെന്റിനെക്കുറിച്ച് അറിയാന്‍ ശ്രമിച്ചതും അത് ഫോളോ ചെയ്തതും. എല്ലാവര്‍ക്കും പോയി എടുക്കാന്‍ പറ്റുന്ന ഒരു ഇഞ്ചക്ഷനല്ല ഇത്. ബിഎംഐ കറക്ടായിരിക്കണം. നല്ല ചെലവുമാണ്. നിങ്ങള്‍ക്ക് വേണം എന്നുണ്ടെങ്കില്‍ ഡോക്ടറെ പോയി കാണുക. എടുക്കാന്‍ താത്പര്യമില്ലെങ്കില്‍ തീര്‍ച്ചയായും എടുക്കേണ്ടതില്ല. വ്യായാമവും ഡയറ്റും തന്നെയാണ് ഏറ്റവും ശരിയായ മാര്‍ഗം’.– സൗഭാഗ്യ വിഡിയോയിൽ പറഞ്ഞു.

Soubhagya Venkatesh's Shocking Weight Loss Transformation Revealed:

Soubhagya Venkatesh, a popular actress and dancer with a significant social media following, has revealed the methods behind her recent dramatic weight loss. She openly discussed her journey, emphasizing that her transformation was achieved through a combination of injections, dedicated workouts, and a strict diet, aiming to inspire others rather than promote an easy fix.

ADVERTISEMENT
ADVERTISEMENT