ബോസ് മലയാളം സീസൺ 7 മൽസരാർത്ഥി ആർജെ ബിൻസി ഭാവിവരനെക്കുറിച്ചുള്ള സങ്കൽപങ്ങള്‍ തമാശരൂപേണ പറഞ്ഞത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
‘എനിക്ക് പാർട്ണർ ഇല്ല, ഒറ്റയ്ക്കാണ്. ഞാൻ വെയിറ്റിങ് ആണ്. എനിക്ക് 27 വയസ്സാണ് ഉള്ളത്. 30 വയസ്സുള്ളൊരു ചേട്ടനെ കിട്ടിയാൽ സന്തോഷം. ഏജും, ജോലിയുമൊന്നും എനിക്ക് പ്രശ്നമല്ല. ഞാൻ പൊന്നുപോലെ നോക്കികൊള്ളാം. ജോലിയ്ക്കു പോവാൻ മടിയുള്ള ആളാണെങ്കിലും ഞാൻ നോക്കിക്കൊള്ളാം. ഞാൻ ചെലവിനു തരും. പക്ഷേ എന്നെ സ്നേഹിക്കണം, കെയർ ചെയ്യണം. മാസം 50,000 രൂപ അങ്ങോട്ടു കൊടുക്കാം’ എന്നാണ് ബിൻസി പറഞ്ഞത്.
ഇപ്പോഴിതാ ഇക്കാര്യത്തിൽ മകളെ ട്രോളി രസകരമായ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ബിൻസിയുടെ അമ്മ ജിൻസി.
‘ആർ ജെ ബിൻസി എന്റെ മകളാണ്. ഇവളെ കൊണ്ട് എനിക്ക് ഒരു സ്വസ്ഥതയുമില്ല. ചില ഞെട്ടിക്കുന്ന കാര്യങ്ങൾ എനിക്ക് പറയാനുണ്ട്. എല്ലാ ചെറുക്കന്മാരും ഇതു കേൾക്കണം. അവളെ പോലെ ഒരു ഭൂലോക പിശുക്കിയെ ഞാൻ കണ്ടിട്ടില്ല. 50,000 അല്ല ഒരു ലക്ഷം തന്നാലും ആരും പോവരുത് കേട്ടോ’ എന്നാണ് ജിൻസി പറയുന്നത്.
രസകരമായ ഈ വിഡിയോ ഇതിനോടകം ശ്രദ്ധേയമാണ്.