ADVERTISEMENT

‘ഉപ്പും മുളകും’ പരമ്പരയില്‍ നിന്നു വീണ്ടും ചെറിയൊരു ഇടവേളയെടുക്കാന്‍ തീരുമാനിച്ചെന്ന് നടൻ സിദ്ധാര്‍ത്ഥ് പ്രഭു.

‘ഉപ്പും മുളകിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കാൻ ഞാൻ തീരുമാനിച്ചു. ഇത് വിടവാങ്ങൽ അല്ല - ഒരു ഇടവേള മാത്രം. ഞാൻ തിരിച്ചുവരാൻ തീരുമാനിച്ചാൽ, തീർച്ചയായും നിങ്ങളെ എല്ലാവരെയും അറിയിക്കും’.– അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

ADVERTISEMENT

‘എന്റെ പ്രിയപ്പെട്ട സഹകലാകാരന്മാരേ, ചിരി, ഓർമ്മകൾ, പിന്തുണയ്ക്ക്, സൗഹൃദത്തിന് നന്ദി. നിങ്ങളോരോരുത്തരുമായും പ്രവർത്തിക്കുന്നത് ഒരു അനുഗ്രഹമാണ്, ഞങ്ങൾ പങ്കിട്ട നിമിഷങ്ങൾ ഞാൻ എപ്പോഴും വിലമതിക്കും...’ എന്നും താരം കുറിച്ചു.

എന്താണ് ഇപ്പോൾ ഇങ്ങനെയൊരു തീരുമാനം എന്നാണ് ആരാധകർ ചോദിക്കുന്നത്. അതേസമയം സിദ്ധാര്‍ത്ഥ് ബ്രേക്ക് എടുക്കുന്നത് ബിഗ് ബോസ് മലയാളം ഷോയില്‍ പങ്കെടുക്കാനാണെന്ന അഭ്യൂഹങ്ങളും സജീവമാണ്.

ADVERTISEMENT
Sidharth Prabhu Takes a Break from Uppum Mulakum:

Sidharth Prabhu, an actor from the popular Malayalam serial 'Uppum Mulakum', has announced a temporary break from the show. This hiatus is reportedly to participate in the Bigg Boss Malayalam reality show, though he has assured fans it's not a permanent departure.

ADVERTISEMENT
ADVERTISEMENT