ആദ്യ കാർ വിൽക്കുന്നതിന്റെ വേദന ഒട്ടു മിക്കവരും അനുഭവിച്ചിട്ടുള്ള സ്വകാര്യ വേദന ആയിരിക്കും. പ്രത്യേകിച്ചും അച്ഛന്മാർ. നിങ്ങളെ ഗൃഹാതുരമായ ഓർമകളിലേക്ക് നയിക്കുന്ന ‘ഓർമ്മച്ചിത്രം’ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നത് നിങ്ങളുടെ നെഞ്ചിനുള്ളിൽ ഒളിച്ചു കിടക്കുന്ന ആ നീറ്റലിൽ സ്നേഹപൂർവ്വം ഒന്നു തൊടാൻ ശ്രമിക്കുന്നതിനാലാണ്.
അതിനോടൊപ്പം മാതാപിതാക്കളെ മക്കൾ അറിയേണ്ടതിനെക്കുറിച്ചും സ്നേഹത്തേക്കുറിച്ചും ഓർമ്മിപ്പിക്കുന്നു.
സ്വന്തമാക്കിയ ആദ്യ വാഹനം എന്നതിലുപരി പല ജീവിത നിമിഷങ്ങളും അതിനോട് ചേർന്നു നിൽക്കുന്നു എന്നതാണ് ആദ്യ കാർ വില്പനയെ പലർക്കും വേദനയാർന്നൊരു ഓർമയാകുന്നത്.
16 മിനിറ്റിൽ ഒരുക്കിയിരിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ കഥ, സംവിധാനം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് ശ്രീകുമാർ സുജീഷാണ്. നവനീത് കൃഷ്ണയും അനു തോമസും ചേർന്നു തിരക്കഥ രചിച്ചിരിക്കുന്നു
ദർശൻ, പ്രേമൻ വല്ലച്ചിറ, ശ്രീജി പ്രസാദ്, സി. എൻ. ജയമോഹൻ, അഭിഷേക് ടി. എസ് എന്നിവരാണ് അഭിനേതാക്കൾ. സംഗീതം – ഹരീഷ് സോമൻ, ഗാനരചന – രാഖി റാസ്. ആലാപനം – നന്ദു കൃഷ്ണ.