മിമിക്രി കലാകരനും നടനുമായ ഷാജി മാവേലിക്കര സോഷ്യൽ മീഡിയയിൽ പങ്കുവച്ച തന്റെ ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. മീന്‍ വിൽപ്പനക്കാരനെപ്പോലെ സൈക്കിളിനരുകിൽ നിൽക്കുന്നൊരു ചിത്രമാണ് താരം പങ്കുവച്ചത്.
‘കോമഡിയും മിമിക്രിയും ഒന്നും കൊണ്ടുനടന്നിട്ട് ഒരു കാര്യോമില്ല. ഒരു മനുഷ്യനും മൈൻഡ് ചെയ്യത്തില്ല. തൊഴിൽപരമായി ചിന്തിച്ചു പ്രവർത്തിച്ചാലേ ജീവിക്കാൻ പറ്റൂ എന്നു വൈകിയാണെങ്കിലും മനസ്സിലായി, ദൈവമേ...ഇതെങ്കിലും ക്ലച്ചുപിടിക്കണേ, ലൈക്കടിച്ചു നിങ്ങളും സഹായിക്കണേ....അപേക്ഷയാണ്’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.
ADVERTISEMENT
എന്നാൽ ഷാജി അഭിനയിക്കുന്ന പുതിയ സിനിമയിലെ കഥാപാത്രത്തിന്റെ ലുക്ക് ആണിതെന്നതാണ് കൗതുകം. ‘നാട്ടുകൂട്ടം’ എന്നാണ് സിനിമയുടെ പേരെന്നാണ് ഷാജിയുടെ പ്രതികരണം.
ADVERTISEMENT
Shaji Mavelikkara's Viral Fish Seller Look:
Shaji Mavelikkara's recent social media post depicting him as a fish seller, standing by a bicycle, has sparked discussion. This look is, in fact, for his upcoming film titled 'Naattukoottam', showcasing a different facet of his acting career.