‘വീഴുമ്പോള്‍ കൈപിടിക്കാനും വിജയിക്കുമ്പോള്‍ കൈയടിക്കാനും ഞങ്ങള്‍ എന്നും നിന്റെ കൂടെയുണ്ടാകും’: കിച്ചുവിനു പിന്തുണ
Renu Sudhi Battling Cancer Amid Family Controversy
അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുകയാണ്.
സുധിയുടെ ആദ്യ വിവാഹവബന്ധത്തിലെ മകൻ കിച്ചുവിനെ കുട്ടിക്കാലത്ത് രേണുവാണ് വളർത്തിയത്. പക്ഷേ, രോഗബാധിതയായ രേണുവിനെ കാണാൻ കിച്ചു എത്തിയില്ല. ഇതു വലിയ ചർച്ചയായി. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട വിവാദം വളർന്നതോടെ എന്തുകൊണ്ട് രേണുവിനെ കാണാൻ പോകുന്നില്ല എന്നതിൽ വിശദീകരണവുമായി കിച്ചുവും രംഗത്തെത്തി.
ഇപ്പോഴിതാ, കിച്ചുവിനു പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് താടിയും പൊട്ടും യൂട്യൂബ് ടീം. ‘ഇരുട്ട് എത്ര കനത്താലും...ഒരു സൂര്യോദയം അതിനെ മാറ്റിമറിക്കും. വീഴുമ്പോള്‍ കൈപിടിക്കാനും, വിജയിക്കുമ്പോള്‍ കൈയടിക്കാനും ഞങ്ങള്‍ എന്നും നിന്റെ കൂടെയുണ്ടാകും’ എന്ന കുറിപ്പോടെ ചിത്രങ്ങള്‍ ഇവർ പങ്കുവച്ചു. നിരവധിയാളുകളാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്.
ADVERTISEMENT
Renu Sudhi Battling Cancer Amid Family Controversy:
Renu Sudhi, wife of the late actor Kollam Sudhi and a social media personality, is undergoing cancer treatment. A recent controversy arose when Kollam Sudhi's son from his first marriage, Kichu, did not visit Renu during her illness, sparking online discussions.