മകൻ നിയോം അശ്വിൻ കൃഷ്ണയുടെ (ഓമി) പിറന്നാൾ സ്വകാര്യചടങ്ങായി ആഘോഷിച്ചതിനെക്കുറിച്ച് വിശദീകരിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണ.
‘നാട്ടിൽ ഹോട്ടൽ റൂമെടുത്തു വെറുതേ പൈസ ചെലവാക്കി കുറേപ്പേരെ വിളിക്കണം. അവർ വന്നു കൊച്ചിനെ എടുത്തോണ്ടു പോയി, തിരിച്ചു തരുന്നില്ല എന്ന സാഹചര്യം വേണ്ടെന്നു കരുതി. കുഞ്ഞിനിത് ഓർമയൊന്നും കാണില്ലല്ലോ. കുഞ്ഞ് കുറച്ചു വലുതായിട്ട് ഓർമ വയ്ക്കുന്ന പ്രായമായാൽ പിറന്നാൾ ആഘോഷമായി നടത്താം. ഇപ്പോൾ അവനൊന്നും ഓർമയുണ്ടാകില്ല. നമ്മളും പരിപാടി കഴിയുമ്പോൾ ക്ഷീണിതരാകും. പ്രൈവറ്റായി ഞങ്ങൾ മൂന്നുപേരും മാത്രമുള്ള ചെറിയ ബെർത്ത് ഡേ സെലിബ്രേഷനേ അശ്വിനും താൽപര്യമുള്ളൂ. അശ്വിനും വലിയ പരിപാടി വയ്ക്കുന്നതിനോട് താൽപര്യമില്ലായിരുന്നു’.– ദിയ പറയുന്നു.
Diya Krishna, daughter of actor Krishna Kumar and social media influencer, detailed the private birthday celebration of her son Ashwin Krishnan (Omi). She explained that a large public celebration was avoided to prevent the child from being overwhelmed and to save money, as he wouldn't remember the event at this age. Diya also mentioned that Ashwin himself prefers intimate celebrations, and the family of three found a small, private party more enjoyable. This approach aligns with their desire for a low-key celebration rather than a large, costly gathering that would leave them exhausted. The focus was on a meaningful, personal milestone for their young son.