ADVERTISEMENT

കടം വാങ്ങിയ തുക കൊടുക്കാത്ത കൂട്ടുകാരന്റെ പിറന്നാൾ ആശംസ പോസ്റ്റ് പങ്കിട്ട് നടൻ ബിനീഷ് ബാസ്റ്റിൻ. ഓട്ടോറിക്ഷയുടെ ഇൻഷുറൻസും ടെസ്റ്റും മുടങ്ങിയിട്ട് ഒരുപാട് നാളായി എന്നു പറഞ്ഞ് തന്റെ കയ്യിൽ നിന്നും വലിയൊരു തുക വാങ്ങിയെന്നും തിരിച്ച് ചോദിച്ചപ്പോൾ മേടിക്കാൻ പറ്റുമെങ്കിൽ മേടിച്ചോന്നായിരുന്നു മറുപടി എന്നും ബിനീഷ് പറയുന്നു.

സുഹൃത്തിന്റെ, ‘ഈ ബന്ധത്തിന്‍റെ വില തിരിച്ചറിയുന്ന ഒരു സമയം വരും. എന്റെ പ്രിയപ്പെട്ട സഹോദരന്‍ ബിനീഷ് ബാസ്റ്റിന് ഒരായിരം പിറന്നാള്‍ ആശംസകള്‍’ എന്ന പോസ്റ്റിനാണ് ബിനീഷിന്റെ പ്രതികരണം.

ADVERTISEMENT

‘ബർത്ത് ഡേ വിഷ് ചെയ്തതിന് വളരെ സന്തോഷം. ഓട്ടോറിക്ഷയുടെ ഇൻഷുറൻസും ടെസ്റ്റും മുടങ്ങിയിട്ട് ഒരുപാട് നാളായി എന്നു പറഞ്ഞു എന്റെ കയ്യിൽ നിന്ന് വലിയൊരു തുക കടമായി മേടിച്ചു. പറഞ്ഞ ഡേറ്റും കഴിഞ്ഞ് വീണ്ടും രണ്ടു മാസം കഴിഞ്ഞു ചോദിച്ചപ്പോൾ മേടിക്കാൻ പറ്റുമെങ്കിൽ മേടിച്ചോ എന്ന്. പിന്നീട് എന്റെ കല്യാണ ആവശ്യങ്ങൾക്കായി നിരവധി തവണ ഇദ്ദേഹത്തെ വിളിച്ചു ഞാൻ മടുത്തു. അതിനു ശേഷം 90% പൈസ തന്നു. ഞാൻ സുഹൃത്ത് എന്ന നിലയിൽ സഹായിച്ചതാണ്. ഞാൻ പലിശയ്ക്ക് കൊടുത്ത പൈസ അല്ല. ലോട്ടറി അടിച്ചാൽ പോലും കടം മേടിച്ച പൈസ തിരിച്ചു തരാത്ത ആൾക്കാരാണ് നമ്മുടെ ഇടയിൽ ഉള്ളത്. ഇനിയും എന്റെ കാശ് തരാനുണ്ട്. ഞാനും അധ്വാനിച്ച് തന്നെയാണ് കാശുണ്ടാക്കുന്നത്. നുണ പറഞ്ഞ് കാശ് മേടിച്ചതാണ് ഈ സൗഹൃദം സ്റ്റോപ്പ് ചെയ്യാൻ കാരണം. ആദ്യം ബാക്കി തരാൻ ഉള്ള പൈസ തന്നിട്ട് പഴയ സൗഹൃദം പുതുക്കാം’എന്നാണ് ബിനീഷ് പറയുന്നത്.

ADVERTISEMENT
Actor Bineesh Bastin Exposes Friend's Debt on His Birthday:

Bineesh Bastin, a Malayalam actor, responded to a friend's birthday wish by revealing a financial dispute. The friend had borrowed a significant amount from Bineesh for his auto-rickshaw's insurance and testing, which had been pending for a long time. When Bineesh asked for the money back, the friend retorted, 'Take it if you can.' Despite Bineesh helping him with his wedding expenses, only 90% of the money was returned. Bineesh emphasized that he lent the money as a friend, not at interest, and expressed frustration with people who don't return borrowed funds. He stated that the friend still owes him money and that this lack of repayment and dishonesty is why their friendship is strained. Bineesh concluded by saying that their friendship can be rekindled once the remaining debt is settled.

ADVERTISEMENT
ADVERTISEMENT