രണ്ടാമത്തെ കണ്‍മണിയായി മകൾ ജനിച്ച സന്തോഷം പങ്കുവച്ച് ആര്‍ജെ മാത്തുക്കുട്ടി. ഭാര്യ ഡോ. എലിസബത്ത് ഷാജിക്കും മൂത്തമകനും കുഞ്ഞിനുമൊപ്പമുളള മനോഹര ചിത്രങ്ങളാണ് മാത്തുക്കുട്ടി പങ്കുവച്ചത്. നിരവധിയാളുകളാണ് മാത്തുക്കുട്ടിക്കും എലിസബത്തിനും ആശംസകള്‍ അറിയിക്കുന്നത്.
നടന്‍, അവതാരകന്‍, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ആര്‍ജെ മാത്തുക്കുട്ടി 2012ല്‍ ‘ഉസ്താദ് ഹോട്ടല്‍’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. തുടർന്ന് പത്തിലധികം സിനിമകളില്‍ അഭിനയിച്ചു. ‘കുഞ്ഞെൽദോ’ എന്ന സിനിമ സംവിധാനം ചെയ്തു.
RJ Mathukkutty shared his joy on the birth of his second child, a daughter. He posted beautiful pictures with his wife Dr. Elizabeth Shaji, elder son, and the newborn, receiving numerous wishes. Mathukkutty, a noted actor, presenter, and director, debuted in 'Ustad Hotel' in 2012 and has since acted in over ten films, also directing 'Kunjeldo'.