യൂട്യൂബില്‍ ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് പിന്നിട്ടതിന് പിന്നാലെ യൂട്യൂബ് സില്‍വര്‍ പ്ലേ ബട്ടണ്‍ ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് രേണു സുധി.
കുടുംബത്തോടൊപ്പം യൂട്യൂബിന്റെ ലോഗോ പതിച്ച പ്രത്യേക കേക്ക് മുറിച്ചാണ് രേണു ഈ നേട്ടം ആഘോഷിച്ചത്. ഈ അംഗീകാരം ലഭിക്കാന്‍ കാരണമായ എല്ലാ സബ്‌സ്‌ക്രൈബേഴ്‌സിനോടും രേണു നന്ദി പറഞ്ഞു. പ്ലേ ബട്ടണ്‍ ഇത്ര പെട്ടെന്ന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും, ഇതുവരെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാത്തവര്‍ പിന്തുണ നല്‍കണമെന്നും അത് ഇപ്പോഴത്തെ സാഹചര്യത്തില്‍ തനിക്ക് വലിയ സഹായമാകുമെന്നും രേണു. കാൻസർ ബാധിതയാണ് രേണു. രണ്ടാമത്തെ കീമോതെറാപ്പിയും പൂര്‍ത്തിയായതായി രേണു അറിയിച്ചു. ഏത് സാഹചര്യത്തിലും മനോധൈര്യമാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്നും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരും ആശംസിക്കുന്നവരുമായ വലിയൊരു കൂട്ടം ആളുകളുണ്ടെന്നും രേണു പറഞ്ഞു. ആരാധകര്‍ക്കായി ഒരു ഗാനവും രേണു ആലപിച്ചു.
Renu Sudhi Celebrates YouTube Milestone with Silver Play Button:
Renu Sudhi celebrated reaching one lakh YouTube subscribers and receiving the YouTube Silver Play Button with her family, cutting a special cake. She expressed gratitude to her subscribers for this achievement, mentioning she didn't expect the play button so soon and encouraging new subscribers for support. Renu, who is battling cancer and has completed her second chemotherapy session, stated that her strong willpower and the support of her well-wishers motivate her. She also sang a song for her fans.