ADVERTISEMENT

കാന്‍സറുമായുളള പേരാട്ടത്തിനിടയിലും ജീവിതത്തെ പോസിറ്റീവായി സമീപിക്കുന്നയാളാണ് സോഷ്യൽ മീഡിയ താരം രേണു സുധി. ഇപ്പോഴിതാ, രേണു പങ്കുവച്ച പുതിയൊരു ഡാന്‍സ് വിഡിയോ‌യാണ് ശ്രദ്ധ നേടുന്നത്.

‘ആകാശ ഗംഗ’ സിനിമയിലെ ‘വൈകാശി തിങ്കളിറങ്ങും’ എന്ന ഗാനത്തിനാണ് രേണു ചുടവുവയ്ക്കുന്നത്. ചികിത്സയുടെ ഭാഗമായി പിക് ലൈന്‍ ഇട്ട കയ്യുമായാണ് രേണു ഡാന്‍സ് ചെയ്യുന്നത്. ‘ഫുള്‍ കൈ ഇനി ഇടാന്‍ പാടില്ല. വേദനയാണ്. അതുകൊണ്ട് പുതിയ സല്‍വാര്‍ ഇങ്ങനെയാണ് ചേച്ചി തയ്ച്ചുതന്നത്’ എന്നാണ് രേണു വിഡിയോയ്‌ക്കൊപ്പം കുറിച്ചത്.
രേണുവിനെ സ്‌നേഹിക്കുന്ന നിരവധിയാളുകളാണ് വിഡിയോയ്ക്ക് സ്നേഹവുമായെത്തുന്നത്. അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി.

ADVERTISEMENT
ADVERTISEMENT
Cancer Fighter Renu Sudhi's Inspiring Dance Amidst Treatment:

Renu Sudhi, a social media star, continues to approach life positively despite her battle with cancer. A new dance video she shared is gaining attention, where she grooves to the song 'Vaikashi Thingalirangum' from the movie 'Akasha Ganga'. Notably, Renu is dancing with an IV line in her arm, a part of her treatment. She shared that due to the pain, she cannot wear full sleeves, which is why her sister stitched her new salwar in this style. Many people who love Renu have responded to the video with affection. Renu Sudhi is the wife of the late actor and mimicry artist Kollam Sudhi.

ADVERTISEMENT
ADVERTISEMENT