‘ഞങ്ങളുടെ പ്രതീക്ഷകള്‍ക്കെല്ലാം അപ്പുറം എന്റെ കുഞ്ഞ് നേട്ടങ്ങള്‍ കൈവരിക്കുമ്പോൾ...’: സന്തോഷം പങ്കുവച്ച് മനീഷ
Manisha K.S. Daughter Secures Second Rank in MSW Exam
എം.എസ്.ഡബ്ല്യു പരീക്ഷയില്‍ മകൾ നീരദ രണ്ടാം റാങ്ക് സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവച്ച് നടിയും ഗായികയുമായ മനീഷ കെ എസ്.
‘എന്റെ കുഞ്ഞിപ്പെണ്ണ് എന്ന നിലയില്‍ ഒരുപാടൊരുപാട് കൊഞ്ചിച്ചുകൊല്ലുമെങ്കിലും പഠനകാര്യത്തില്‍ ഒരിക്കലും എനിക്കവളെ അവളാഗ്രഹിച്ചപോലെ സഹായിക്കാന്‍ പറ്റിയിട്ടില്ലെങ്കിലും വിദ്യാഭ്യാസകാര്യത്തില്‍ കുഞ്ഞുനാളുമുതലെ സ്വയംപര്യാപ്‍തത കൈവരിച്ച ഒരു മിടുക്കിക്കുട്ടിയാണ് എന്റെ വാവ... സ്വയം പഠിക്കാനും കൂടെയുള്ള കുട്ടികളെ പഠിക്കാന്‍ സഹായിക്കാനും പുസ്തകപ്പുഴു മാത്രമാവാതെ മറ്റു എല്ലാ കലാപരിപാടികളിലും തന്റെ സാന്നിധ്യം നിറക്കാനും എല്ലാ പഠനയിടങ്ങളിലും അവള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു... ഞങ്ങളുടെ പ്രതീക്ഷകള്‍ക്കെല്ലാം അപ്പുറം എന്റെ കുഞ്ഞ് നേട്ടങ്ങള്‍ കൈവരിക്കുമ്പോഴെല്ലാം സര്‍വേശ്വരനോട് ഒരായിരം നന്ദി പറയുന്നു... മാനുഷികമൂല്യങ്ങള്‍ക്കൊപ്പം ജ്ഞാനത്തിന്റെ അറിവിന്റെ പടികള്‍ മുകളിലേക്ക് കയറാന്‍ ഇനിയും എന്റെ കുഞ്ഞിനെ ദൈവം പ്രാപ്തയാക്കട്ടെ. പ്രാര്‍ഥിച്ച അനുഗ്രഹിച്ച ഓരോരുത്തര്‍ക്കും നന്ദി. എം.എസ്.ഡബ്ല്യു (MSW) രണ്ടാം റാങ്ക് ജേതാവ്. അഭിനന്ദനങ്ങള്‍ വാവൂസ്’ എന്നാണ് മനീഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
വ്യക്തിജീവിതത്തിലെ വിശേഷങ്ങൾ മനീഷ സോഷ്യൽ മീഡിയയില്‍ പങ്കുവയ്ക്കുക പതിവാണ്.
ADVERTISEMENT
Manisha K.S. Daughter Secures Second Rank in MSW Exam:
MSW students achieve second rank in the MSW examination, making actress and singer Manisha K.S. proud of her daughter, Neerada. Manisha expressed her joy and gratitude on Instagram, highlighting Neerada's self-sufficiency in education since childhood. She acknowledged Neerada's dedication to studying, helping peers, and participating in extracurricular activities. Manisha prayed for her daughter's continued success and growth in knowledge and human values. She extended thanks to everyone who prayed and blessed Neerada for her remarkable achievement. The actress often shares personal life updates on social media.