സംവിധായകൻ മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന ആദ്യ വെബ് സീരീസ് ‘അണലി’യുടെ പുതിയ പോസ്റ്റർ ശ്രദ്ധേയമാകുന്നു. നടി ലിയോണ ലിഷോയിയുടെ ക്യാരക്ടർ ലുക്കാണ് പോസ്റ്ററിൽ.
‘ഓരോ പുഞ്ചിരിക്ക് പിന്നിലും ഒരു നുണ ഉണ്ടാവും’ കുറിപ്പോടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. സീരീസ് വൈകാതെ സ്ട്രീമിങ് ആരംഭിക്കും. കൂടത്തായി കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയാണ് അണലി ഒരുങ്ങുന്നതെന്നാണ് സൂചന. ലിയോണയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമാകുമിത്. സീരീസില്‍ പ്രധാന കഥാപാത്രമായി നിഖില വിമലും എത്തുന്നു.
Anali Web Series Poster Release: Leona Lishoy's Intense Look Revealed:
Anali, the upcoming web series directed by Mithun Manuel Thomas, has released a new poster featuring actress Leona Lishoy. The poster, with the tagline 'Every smile hides a lie,' highlights Leona's character, which is rumored to be her strongest yet. The series, reportedly based on the Kudathayi serial killings, is expected to begin streaming soon. Nikila Vimal also plays a prominent role in 'Anali.'