നടി മഞ്ജു പത്രോസും ഭർത്താവ് സുനിച്ചനും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾ ഏറെക്കാലമായി സജീവമാണ്. എന്നാൽ തങ്ങൾ ഡിവോഴ്സ് ആയിട്ടില്ലെന്നും ജീവിതം കുഴപ്പമൊന്നുമില്ലാതെ മുന്നോട്ട് പോകുന്നുവെന്നും ഒരു പുതിയ അഭിമുഖത്തില്‍ സുനിച്ചൻ തുറന്നു പറഞ്ഞിരിക്കുകയാണ്.
‘‘ജീവിതം കുഴപ്പമൊന്നുമില്ലാതെ മുന്നോട്ട് പോകുന്നു. ഭാര്യ ഷൂട്ടും കാര്യങ്ങളുമായി തിരുവനന്തപുരത്താണ്. മകൻ ബാംഗ്ലൂരിൽ നഴ്സിങ് പഠിക്കുന്നു. ഞാനിപ്പോൾ കോട്ടയത്താണ്. ‘നീ ഇവിടെയൊന്നും ഇല്ലേ, ഇന്റർവ്യൂയൊന്നും കൊടുക്കാത്തത് എന്ത്’ എന്ന് ആളുകൾ ചോദിക്കാറുണ്ട്. എനിക്കതിന്റെ ആവശ്യം ഇല്ല. മ്യൂസിക്കുമായി ഒതുങ്ങിക്കൂടി ജീവിച്ച് പോകുന്നു. കോട്ടയത്ത് ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. പ്രോഗ്രാമും കാര്യങ്ങളുമായി തിരക്കിലാണ്.
ADVERTISEMENT
ഞങ്ങൾ ഡിവോഴ്സായിട്ടില്ല. ബ്ലാക്കീസ് മഞ്ജുവും സിമിയും കൂടി തുടങ്ങിയ ചാനലാണ്. തുടക്കത്തിൽ ഞാനുണ്ടായിരുന്നു. ആ സമയത്താണ് ഞാൻ ദുബായിൽ പോകുന്നത്. രണ്ട് വർഷം കൂടുമ്പോഴാണ് ഞാൻ വരുന്നത്. ഞാൻ വന്നാലും പുള്ളിക്കാരിക്ക് ഷൂട്ടും കാര്യങ്ങളുമായിരിക്കും. അങ്ങനെയായപ്പോൾ ഞാൻ പിന്നെ വ്ലോഗിൽ വന്നിട്ടില്ല. മീഡിയയിൽ വരുന്നതൊക്കെ എനിക്ക് ഭയങ്കര ചമ്മലാണ്. മകൻ എന്നെപ്പോലെയാണ്. ക്യാമറയ്ക്ക് മുന്നിൽ അധികം കണ്ടിട്ടില്ല. ചമ്മലോടെയേ കണ്ടിട്ടുള്ളൂ. ഇതൊന്നും അവനെ ബാധിക്കുന്ന കാര്യമേയല്ല. ഇടയ്ക്കിടെ വിളിക്കാറുണ്ട്. ഭയങ്കര ഹാപ്പിയാണ്’.– മെയിൻസ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തില്‍ സുനിച്ചൻ പറഞ്ഞു.
ADVERTISEMENT
Manju Warrier's Husband Denies Divorce Rumors:
Sunichan has clarified that actress Manju Warrier and he have not divorced, contrary to long-standing rumors. He stated in a recent interview that their life is proceeding without major issues. Manju is in Thiruvananthapuram for her shooting schedules, while their son is studying nursing in Bangalore. Sunichan himself resides in Kottayam, focusing on his music and living a private life away from the media spotlight. He admitted to feeling shy about media appearances and not being active on vlogs since his return from Dubai. Despite the distance, they maintain contact, and he described their son as happy and not overly concerned with public attention.