ADVERTISEMENT

തനിക്ക് ഏറെ പ്രിയപ്പെട്ട ചേച്ചിയുടെ വിയോഗത്തില്‍ വേദന പങ്കുവച്ച് നടി രക്ഷ രാജ്.

‘അകാലത്തിൽ ഞങ്ങളെ വിട്ടുപോയ എന്റെ സ്വന്തം Basini ചേച്ചി… Cousin ചേച്ചിയല്ല… എനിക്ക് നഷ്ടമായത് എന്റെ സ്വന്തം ചേച്ചിയെയാണ്. ഈ മക്കൾ കഴിഞ്ഞാൽ, ഈ നഷ്ടത്തിന്റെ ആഴവും വേദനയും ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ഒരുപക്ഷേ ഞാനായിരിക്കും.
ചേച്ചിയുമായി സംസാരിക്കാത്ത ദിവസങ്ങൾ വിരളമായിരുന്നു. അതുകൊണ്ടുതന്നെ, ഇന്നേക്ക് ഇരുപതാം നാൾ… ഈ കുറിപ്പ് ഒന്ന് എഴുതി തീർക്കാൻ പോലും എനിക്ക് ഇത്രയും ദിവസങ്ങൾ വേണ്ടിവന്നു.

ADVERTISEMENT

ചേച്ചി എന്നോട് പറഞ്ഞ ആഗ്രഹങ്ങൾ എനിക്ക് സാധിച്ചുകൊടുക്കാൻ കഴിഞ്ഞു എന്നത് മാത്രമാണ് ഇപ്പോഴുള്ള ചെറിയൊരു ആശ്വാസം.
ആരോടും ഒരു വെറുപ്പോ വിദ്വേഷമോ കാണിക്കാത്ത മനസ്സ്… മക്കളെ ജീവനേക്കാൾ സ്നേഹിച്ച അമ്മ… ജീവിതത്തിലെ എല്ലാത്തിനെയും ചിരിച്ചുകൊണ്ട് നേരിട്ട കളങ്കമില്ലാത്ത മനസ്സിന്റെ ഉടമ… അതായിരുന്നു ചേച്ചി.

വന്നു… ഞങ്ങളെ സന്തോഷിപ്പിച്ചു… ഒരായുസ്സ് മുഴുവൻ ഓർത്തിരിക്കാനുള്ള ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ചു… ഒടുവിൽ ഒരു യാത്ര പോലും പറയാതെ ചേച്ചി ഞങ്ങളെ വിട്ടുപോയി. ഇപ്പോഴും ചേച്ചി ഞങ്ങളെ വിട്ടുപോയി എന്ന് വിശ്വസിക്കാൻ മനസ്സിന് കഴിയുന്നില്ല. എവിടെയോ ഒരു ദൂരയാത്ര പോയിരിക്കുകയാണെന്നും, ഒരിക്കൽ തിരിച്ചുവരുമെന്നുമാണ് മനസ്സ് ഇപ്പോഴും പറയുന്നത്.

ADVERTISEMENT

ചേച്ചിയോടൊപ്പമുള്ള ഓരോ ഓർമ്മയും ഇനി എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്പത്താണ്. സമയം കടന്നുപോകുംതോറും ചേച്ചിയുടെ അഭാവം കൂടുതൽ വേദനിപ്പിച്ചേക്കാം… പക്ഷേ ചേച്ചി തന്ന സ്നേഹവും ഓർമ്മകളും ഒരിക്കലും മായില്ല. ഇനിയൊരു ജന്മമുണ്ടെങ്കിൽ, എന്റെ സ്വന്തം ചേച്ചിയായി എന്റെ കൂടെ ഉണ്ടാകണേ… എന്ന പ്രാർത്ഥനയോടെ…’ എന്നാണ് താരം കുറിച്ചത്.

Malayalam Actress Raksha Raj Mourns Sister's Death:

Raksha Raj, a Malayalam actress, expressed her deep sorrow and grief over the untimely demise of her beloved cousin, Basini. She stated that Basini was more than a cousin; she was like a sister. Raksha shared the profound pain of this loss, emphasizing that she might be experiencing it most intensely after Basini's own children. The actress also revealed that she couldn't finish writing this tribute until the twentieth day because of the overwhelming emotions, finding solace only in fulfilling some of Basini's wishes. She fondly remembered Basini's pure heart, her unconditional love for her children, and her cheerful disposition in facing life's challenges. Basini's departure was sudden and without a goodbye, leaving behind cherished memories that Raksha will treasure forever, praying for her return in another life.

ADVERTISEMENT
ADVERTISEMENT