‘നീ ഒരു അമ്മയായി കാണുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ്’: കുറിപ്പുമായി ആര്‍ ജെ അമന്‍
RJ Aman Pens Heartfelt Note to Wife Reba Roy After Daughter's Birth
‘പ്രിയപ്പെട്ട എന്റേതിന്... എനിക്ക് വാക്കുകൾ കൊണ്ട് പറയാൻ കഴിയില്ല. നീ സഹിച്ച ഓരോ വേദനയ്ക്കും, ക്ഷമയുടെ ഓരോ നിമിഷത്തിനും, വഹിച്ച ഓരോ വികാരത്തിനും, ഈ മനോഹരമായ യാത്രയിലുടനീളം നീ കാണിച്ച അവിശ്വസനീയമായ ശക്തിക്കും നന്ദി. ഞങ്ങളുടെ കൊച്ചു പെൺകുട്ടിയെ ഈ ലോകത്തിലേക്ക് കൊണ്ടുവന്നതിന് നന്ദി. നീ ഒരു അമ്മയാകുന്നത് കാണുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നാണ്. എന്റെ പങ്കാളിയോട്, എന്റെ പ്രിയപ്പെട്ടവളോട്, ഇപ്പോൾ നമ്മുടെ കുഞ്ഞിന്റെ ഏറ്റവും സുന്ദരിയായ അമ്മയോട് - ഞാൻ നിന്നോട് അനന്തമായി നന്ദിയുള്ളവനാണ്....വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്തതിലും കൂടുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നു... ഞങ്ങൾ ഒരുമിച്ച് ഒരു ചെറിയ അത്ഭുതത്തെ സ്വാഗതം ചെയ്തു...’ എന്നാണ് അമന്റെ കുറിപ്പ്.
റീബയ്ക്കൊപ്പം ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കിട്ടാണ് അമന്റെ പോസ്റ്റ്. നടി വീണ നായരാണ് അമന്റെ ആദ്യ ഭാര്യ. ഈ വിവാഹത്തിൽ ഇവർക്ക് അമ്പാടി എന്ന് വിളിക്കുന്ന ധന്‍വിന്‍ എന്ന ഒരു മകനുമുണ്ട്.
ADVERTISEMENT
RJ Aman Pens Heartfelt Note to Wife Reba Roy After Daughter's Birth:
RJ Aman, a singer and dancer, expressed his profound gratitude and love for his wife, Reba Roy, who recently gave birth to their first child, a daughter. He shared a heartfelt note on social media, acknowledging her strength, patience, and the incredible journey of bringing their daughter into the world. Aman described witnessing Reba become a mother as one of the most beautiful moments of his life, expressing his immense love and thanking her for their 'little miracle.' The post was accompanied by a picture from the hospital. Aman was previously married to actress Veena Nair, with whom he has a son named Dhanvin, also known as Ambadi.