ഫാഷൻ ഡിസൈനർ, സംരംഭക എന്നീ നിലകളിൽ സുപരിചിതയാണ് ആരതി പൊടി. സോഷ്യൽ മീഡിയയിലും സജീവമാണ് താരം.
ഇപ്പോഴിതാ, ആരതിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ചർച്ചയാകുന്നത്.
ADVERTISEMENT
‘ഭൂമി കുലുങ്ങുമ്പോഴും അടിപതറാതെ നിൽക്കാൻ അവൾ പഠിച്ചു... ഈശ്വരന്റെ കരങ്ങളിൽ അഭയം തേടി, ദേവീശക്തിയെ നെഞ്ചിലേറ്റുന്നവളാണ് യഥാർത്ഥ ശക്തയായ സ്ത്രീ’ എന്നാണ് തന്റെ ഒരു വിഡിയോയ്ക്കൊപ്പം ആരതി കുറിച്ചത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആരതിയുടെ ഭർത്താവ് റോബിൻ രാധാകൃഷ്ണനുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളും മറ്റ് വിവാദങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് ആരാധകർ ആരതിയുടെ പോസ്റ്റിനെ സമീപിക്കുന്നത്.
ADVERTISEMENT
അതിനാൽ തന്നെ, ആരോപണം ഉന്നയിക്കുന്നവർക്കുള്ള പരോക്ഷമായ മറുപടിയാണോ ഇതെന്നാണ് ചിലർ ചോദിക്കുന്നത്.
Fashion Designer Aarathi Podi Shares Powerful Message on Strength:
Aarathi Podi, a well-known fashion designer and entrepreneur, recently shared an inspiring post on Instagram. The post, which included a video, read, 'She learned to stand firm even when the earth shook... seeking refuge in God's hands, a true strong woman is one who embraces divine power within her heart.' This message comes amid ongoing social media discussions and financial allegations concerning her husband, Robin Radhakrishnan. Fans are interpreting Aarathi's post as a veiled response to these controversies, questioning if it is a direct reply to the accusers. Her active presence on social media means her statements often garner significant attention.