‘വിവാഹത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള തിളക്കം’: പ്രി വെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറൽ
Bigg Boss Anumol's Wedding Ceremony Held in Guruvayoor
മുൻ ബിഗ് ബോസ് മലയാളം വിജയിയും മിനിസ്ക്രീൻ താരവുമായ അനുമോളുടെ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. തമിഴ്‌നാട് സ്വദേശിയും നടനും മോഡലുമായ ഭുവനേഷ് രാജേന്ദിര്‍ ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങ് ഗുരുവായൂരിൽ വച്ചായിരുന്നു.
ഇപ്പോഴിതാ, അനുമോളുടെ പ്രി വെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം’ എന്ന കുറിപ്പോടെയാണ് അനുമോൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ചിത്രങ്ങളിൽ അമ്മയും ബന്ധുക്കളും അനുമോൾക്കൊപ്പമുണ്ട്.
ADVERTISEMENT
‘വിവാഹത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള തിളക്കം’ എന്നാണ് ആദില നൂറ ചിത്രങ്ങൾക്കു താഴെ കമന്റിട്ടത്. സാധിക വേണുഗോപാൽ, കാർത്തിക് സൂര്യ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവരെല്ലാം ആശംസകള്‍ അറിയിച്ചു.
ഗോൾഡൺ കളറിലുള്ള ലെഹങ്കയായിരുന്നു അനുമോളുടെ വിവാഹവേഷം. കേരള കസവ മുണ്ടിനൊപ്പം ഗോൾഡൻ കളർ കുർത്തയണിഞ്ഞാണ് വരന്‍ എത്തിയത്.
ADVERTISEMENT
മോഡലിങ്, ആക്ടിങ്, ഫാഷന്‍, ട്രാവല്‍, ലൈഫ്‌സ്‌റ്റൈല്‍, ഫിറ്റ്‌നസ് കണ്ടന്‍റ് ക്രിയേഷന്‍ എന്നീ മേഖലകളില്‍ സജീവമാണ് ഭുവൻ. റീല്‍ വിഡിയോകളിലൂടെയാണ് ഭുവന്‍ കൂടുതല്‍ പരിചിതനാകുന്നത്. അനുവിന്റെയും ഭുവന്റെയും പ്രണയ വിവാഹമാണോ എന്നതിൽ വ്യക്തമല്ല. ചെന്നൈയിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗമാണ് ഭുവനേഷ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്റ്റാർ മാജിക് എന്ന ടിവി പരിപാടിയിലൂടെയാണ് അനുമോൾ ശ്രദ്ധേയയായത്. സത്യ എന്ന പെൺകുട്ടി, അമ്മയറിയാതെ, വാനമ്പാടി തുടങ്ങിയ സീരിയലുകളിലും വേഷമിട്ടിട്ടിട്ടുണ്ട്.
ADVERTISEMENT
Bigg Boss Anumol's Wedding Ceremony Held in Guruvayoor:
Anumol, a former Bigg Boss Malayalam winner and mini-screen actress, has tied the knot with actor and model Bhuvnesh Rajendran from Tamil Nadu. The wedding, attended by close relatives and friends, took place in Guruvayoor. Anumol recently shared her pre-wedding photoshoot pictures, celebrating 'a new beginning,' which have gained significant attention from fans. Several personalities from the television industry, including Sadhika Venugopal and Karthik Surya, extended their warm wishes. Anumol was seen in a golden lehenga for the wedding, while her groom wore a golden kurta paired with a Kerala Kasavu mundu. Bhuvnesh is actively involved in modeling, acting, fashion, travel, lifestyle, and fitness content creation, gaining popularity through his reel videos. Reports suggest Bhuvnesh is from a prominent wealthy family in Chennai, although the nature of their relationship, whether a love marriage or arranged, remains unclear.