‘ഒരു ദിവസം നിനക്കെല്ലാം മനസ്സിലാകും, എന്റെ ഹൃദയത്തിൽ നിനക്ക് എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ടായിരിക്കും’: ഹൃദ്യമായ കുറിപ്പുമായി കിച്ചു
Kollam Sudhi's Son Kichu's Heartfelt Birthday Wish to Brother Rithappan
അന്തരിച്ച നടൻ കൊല്ലം സുധിയുടെ മക്കളായ കിച്ചുവും റിതപ്പനും സോഷ്യൽ മീഡിയയ്ക്ക് സുപരിചിതരാണ്.
ഇപ്പോഴിതാ, തിതപ്പന് പിറന്നാൾ ആശംസകൾ നേർന്ന് കിച്ചു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്.
ADVERTISEMENT
‘ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ട അനിയാ.. എനിക്ക് ഇപ്പോൾ നിന്റെ അടുത്തേക്ക് വരാൻ പറ്റിയ സാഹചര്യത്തിലല്ല ഉള്ളത് എന്നറിയാം, എന്തുതന്നെയായാലും ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും. ഞാൻ ഇപ്പോൾ ചെയ്യുന്നതോ അനുഭവിക്കുന്നതോ ആയ കാര്യങ്ങൾ ഒരുപക്ഷേ നിനക്ക് ഇപ്പോൾ മനസ്സിലായെന്നു വരില്ല, എന്നാൽ ഒരു ദിവസം നിനക്കെല്ലാം മനസ്സിലാകും. അതുവരെ നീ എനിക്ക് എത്രത്തോളം പ്രധാനപ്പെട്ടവനാണെന്ന് മാത്രം അറിയുക. നമ്മൾ എത്ര അകലെയാണെങ്കിലും അല്ലെങ്കിൽ നമുക്കിടയിൽ എന്ത് സംഭവിച്ചാലും എന്റെ ഹൃദയത്തിൽ നിനക്ക് എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ടായിരിക്കും. ജന്മദിനാശംസകൾ റിതപ്പാ’ എന്നാണ് കിച്ചു കുറിച്ചത്. റിഥപ്പനൊപ്പമുള്ള നിരവധി ചിത്രങ്ങളും കിച്ചു പങ്കുവച്ചിട്ടുണ്ട്.
സുധിയുടെയും സോഷ്യൽ മീഡിയ താരമായ രേണുവിന്റെയും മകനാണ് ഋതുൽ എന്ന റിഥപ്പൻ. സുധിയുടെ ആദ്യ വിവാഹബന്ധത്തിലെ മകനാണ് രാഹുൽ ദാസ് എന്ന കിച്ചു.
ADVERTISEMENT
Kollam Sudhi's Son Kichu's Heartfelt Birthday Wish to Brother Rithappan:
Kichu, the son of late actor Kollam Sudhi, has posted heartwarming birthday wishes for his brother Rithappan on Instagram, garnering attention. Kichu expressed his love and support for Rithappan, acknowledging their current physical distance and assuring him of his unwavering presence. He also hinted at future understanding of current circumstances, emphasizing Rithappan's importance. The post included several pictures of the brothers together. Rithappan is the son of Sudhi and social media personality Renu, while Kichu is Sudhi's son from his first marriage.