‘എന്റെ മുപ്പതുകളിലേക്ക് കടന്നിരിക്കുന്നു, എനിക്ക് പിറന്നാള്‍ ആശംസകള്‍’: മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് മൃദുല വിജയ്
Mrudula Vijay Celebrates Birthday with Stunning Photoshoot
പിറന്നാൾ ദിനത്തിൽ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരം മൃദുല വിജയ്. ആരാധകരും സഹപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധിപ്പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.
‘എന്റെ മുപ്പതുകളിലേക്ക് കടന്നിരിക്കുന്നു, എനിക്ക് പിറന്നാള്‍ ആശംസകള്‍!’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. സാരി ധരിച്ചുളള മനോഹരമായ ചിത്രമാണ് മൃദുല പങ്കുവച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലും സജീവമായ താരം, തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സീരിയല്‍ താരം യുവ കൃഷ്ണയാണ് മൃദുലയുടെ ഭര്‍ത്താവ്. 2021 ജൂലൈ 8 നായിരുന്നു വിവാഹം. ധ്വനി എന്നൊരു മകളുമുണ്ട്.
ADVERTISEMENT
Mrudula Vijay Celebrates Birthday with Stunning Photoshoot:
Birthday marks the entrance of Malayalam actress Mrudula Vijay into her thirties, as she shared a beautiful photoshoot. Fans and colleagues extended birthday wishes to the beloved television star. Mrudula's post stated, 'Entering my thirties, happy birthday to me!' The pictures feature her elegantly dressed in a saree. She is active on social media, sharing her life updates with her followers. Mrudula is married to serial actor Yuva Krishna, and they have a daughter named Dhwani.