ADVERTISEMENT

ദാമ്പത്യജീവിതത്തിൽ പരസ്പരം ചെയ്യാൻ പാടില്ലാത്ത ഒരേയൊരു കാര്യത്തെക്കുറിച്ച് തനിക്കും ഭർത്താവ് വിഷ്ണുവിനുമിടയിൽ കർശനമായ ഒരു നിബന്ധനയുണ്ടെന്ന് അവതാരക മീര അനിൽ. ‍‌

‘‘ലൈഫിൽ പരസ്പരം ചെയ്യരുതെന്ന് പറഞ്ഞേക്കുന്നത് ഒരേയൊരു കാര്യം മാത്രമാണ്. അത് അവിഹിതമാണ്. നോ അവിഹിതം. അതല്ലാതെ സൂര്യന് താഴെ എന്തും ചെയ്യാനുള്ള അവകാശം വിഷ്ണു എനിക്കും ഞാൻ വിഷ്ണുവിനും കൊടുത്തിട്ടുണ്ട്. വിവാഹേതര ബന്ധങ്ങൾ എന്നതിനോട് ഞങ്ങൾ രണ്ടുപേരും ബിഗ് നോയാണ് പറഞ്ഞേക്കുന്നത്. വിഷ്ണു പറയുന്നത്, വേറെ എന്ത് കാര്യത്തിന്റെ പേരിൽ അടിയുണ്ടായാലും നമുക്ക് അത് പരിഹരിക്കാൻ പറ്റും. പക്ഷെ അവിഹിതം... മൂന്നാമതൊരാൾ നമ്മുടെ ജീവിതത്തിലേക്ക് വന്നാൽ നമ്മൾ പരസ്പരം സൈഡ് ലൈനാകാൻ തുടങ്ങും. പ്രയോറിറ്റീസ് ചെയ്ഞ്ചാകും’’ എന്നാണ് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ ഇന്റർവ്യൂവിൽ മീര പറഞ്ഞത്.

ADVERTISEMENT

‘‘ഞാനും വിഷ്ണുവും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് ആറ് വർഷമായി. പരസ്പര വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ എല്ലാം പോയി. നല്ലൊരു പേപ്പർ ഒരു വട്ടം ഒന്ന് ചുരുട്ടിയാൽ പിന്നെ ലോകത്തിലെ തന്നെ ഏറ്റവും നല്ല തേപ്പ് പെട്ടി കൊണ്ട് വന്ന് തേച്ചാലും ആ പേപ്പറിലെ ചുളുക്ക് പൂർണ്ണമായും മാറില്ല. അതുപോലെ തന്നെയാണ് ദാമ്പതികൾക്കിടയിലെ വിശ്വാസം നഷ്ടപ്പെട്ടാലും’’.– മീര പറയുന്നു.

ADVERTISEMENT
Meera Anil's Strict Rule Against Infidelity in Marriage:

Infidelity is the only thing Meera Anil and her husband Vishnu have strictly forbidden in their married life. Meera stated in an interview that they have a firm 'no infidelity' rule, emphasizing that apart from extramarital affairs, they grant each other the freedom to do anything under the sun. Both Meera and Vishnu are strongly against marital infidelity, believing that it fundamentally alters relationship priorities and leads to individuals becoming sidelined in their own marriage. She also highlighted the irreversible damage caused by a loss of trust in a marriage, comparing it to a crumpled paper that can never be perfectly smoothed out. Meera and Vishnu have been together for six years and value mutual trust above all else. The couple views extramarital relationships as a non-negotiable boundary, suggesting that other conflicts can be resolved, but infidelity erodes the foundation of the partnership. She believes that once trust is broken, the relationship is irrevocably damaged.

ADVERTISEMENT
ADVERTISEMENT