‘ചെറായി ബീച്ചിലെ സയാഹ്നങ്ങളേക്കാൾ മനോഹരം നിന്നോടൊപ്പമുള്ള കടുംകാപ്പി’: ‘സോൾമേറ്റ്സ് – ഒരു സാത്തുക്കുടി പ്രണയം’ എത്തി
Nivin Pauly's 'Bethlehem Family Unit' Short Film 'Soulmates' Released on YouTube
നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ സിനിമയിൽ സംഗീത് പ്രതാപിന്റെ കഥാപാത്രം സംവിധാനം ചെയ്ത ‘സോൾമേറ്റ്സ് – ഒരു സാത്തുക്കുടി പ്രണയം’ എന്ന ഷോർട്ട് ഫിലിം യു ട്യൂബിൽ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ നിർമാതാക്കളായ ഭാവന സ്റ്റുഡിയോസിന്റെ ചാനലിലൂടെയാണ് റിലീസ്.
സിനിമയിൽ തമാശനിറഞ്ഞ ഷോർട്ട് ഫിലിമിന്റെ രംഗങ്ങൾ കാണിക്കുന്നുണ്ട്. ഇപ്പോൾ ആ ഷോർട്ട് ഫിലിം മുഴുവനായി കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകർ. വിനീത് വിശ്വവും പാർവതി അയ്യപ്പദാസുമാണ് ഷോർട്ട് ഫിലിമിലെ പ്രധാന കഥാപാത്രങ്ങൾ. നിവിൻ പോളിയും നായിക മമിത ബൈജുവും ഒക്കെ ഷോർട്ട് ഫിലിമിൽ അതിഥി താരങ്ങളായി എത്തുന്നു.
ADVERTISEMENT
അതേസമയം, ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആഗോള കലക്ഷൻ 150 കോടി കടന്നു. ഓണം റിലീസായി എത്തിയ ചിത്രം വലിയ വിജയം നേടുകയാണ്.
ADVERTISEMENT
Nivin Pauly's 'Bethlehem Family Unit' Short Film 'Soulmates' Released on YouTube:
Bethlehem Family Unit, a film starring Nivin Pauly and directed by Girish AD, has seen its featured short film, 'Soulmates – Oru Sathukkudi Prema,' directed by Sangeeth Pratap, released on YouTube. The short film, which includes humorous scenes from the main movie, is now fully accessible to fans through the Bhavana Studios channel. The film's producers released the short film, generating excitement among the audience. Vineeth Viswam and Parvathy Ayyappadas play the lead roles in the short film, with Nivin Pauly and Mamitha Baiju making special appearances. Meanwhile, 'Bethlehem Family Unit' has surpassed 150 crore in global collections, marking a significant success as an Onam release.