ADVERTISEMENT

തന്റെയും ഭർത്താവിന്റെയും പ്രണയകഥ തുറന്നു പറഞ്ഞ് മലയാളത്തിന്റെ പ്രിയ മിനിസ്ക്രീൻ താരം ശ്രീകല ശശിധരന്‍.

വിപിന്റെ ഉറ്റസുഹൃത്തിന് ശ്രീകലയോട് പ്രണയമുണ്ടായിരുന്നെങ്കിലും ശ്രീകലയുടെ മനസ്സ് അടുത്തത് വിപിനോടായിരുന്നു. ആ കൗതുകകരമായ പ്രണയകഥ ‘വനിത’ക്ക് നൽകിയ വിഡിയോ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

ADVERTISEMENT

‘‘ഞങ്ങൾ രണ്ടുപേരും ഒരേ നാട്ടുകാരാണ്. വീടുകൾ തമ്മിൽ വലിയ ദൂരമില്ലായിരുന്നു. എനിക്കാണ് ചേട്ടനോട് ആദ്യം ഇഷ്ടം തോന്നിയത്. ഓണം, വിഷു, ക്രിസ്മസ് തുടങ്ങി എല്ലാ വിശേഷ ദിവസങ്ങളിലും ഏട്ടൻ എന്നെ വിളിച്ച് ആശംസകൾ അറിയിക്കുമായിരുന്നു. അങ്ങനെ പതിയെ സൗഹൃദം പ്രണയമായി മാറി. ഞാൻ ആ ഇഷ്ടം തുറന്നുപറഞ്ഞു. എന്നാൽ, ഏട്ടന്റെ ഒരു ഉറ്റസുഹൃത്തിന് എന്നോട് ഇഷ്ടമുണ്ടായിരുന്നു.

അദ്ദേഹം പ്രണയം പറയാൻ വന്നപ്പോൾ എനിക്ക് അദ്ദേഹത്തോടല്ല, വിപിനോടാണ് ഇഷ്ടമെന്ന കാര്യം ഞാൻ തുറന്നുപറഞ്ഞു. എന്നാൽ, ഏട്ടന് സുഹൃത്തിനെ വെറുപ്പിക്കാൻ കഴിയില്ലായിരുന്നു. പെട്ടന്ന് അഭിപ്രായം പറയാൻ കഴിയില്ലെന്നും ഏട്ടൻ പറഞ്ഞു. ആലോചിച്ചിട്ട് പറയാമെന്നാണ് അന്ന് പറഞ്ഞത്. വല്യ പുള്ളിയാണ്.’’–ശ്രീകലയുടെ വാക്കുകൾ.

ADVERTISEMENT

‘‘ശ്രീകല ഇഷ്ടം പറഞ്ഞപ്പോൾ ഞാൻ കൺഫ്യൂഷനിലായി. എന്റെ സുഹൃത്ത് ഒരു കാലത്ത് സ്നേഹിച്ച പെൺകുട്ടിയല്ലേ. അതുകൊണ്ട് തന്നെ ചങ്ക് ബ്രോയെ എനിക്ക് ചതിക്കാൻ പറ്റുമായിരുന്നില്ല. എന്താണ് ‍ഞാൻ ചെയ്യേണ്ടതെന്ന് അവനോട് ആദ്യം ഞാൻ ചോദിച്ചു. അവനുമായി സംസാരിച്ചപ്പോൾ അവനും പ്രശ്നമുണ്ടായിരുന്നില്ല. അവനുമായി സംസാരിച്ചശേഷമാണ് ഞാൻ ശ്രീകലയുടെ പ്രണയം സ്വീകരിച്ചതും ഓക്കെ പറഞ്ഞതും. പിന്നീട് ഒരുപാട് നാൾ കഴിഞ്ഞാണ് ഞങ്ങൾ വിവാഹം കഴിച്ചത്. വീട്ടിൽ നിന്നും വലിയ പിന്തുണയുണ്ടായിരുന്നില്ല. ഞങ്ങൾ ബന്ധുക്കൾ‌ കൂടിയാണ്. ഞങ്ങളുടെ ഫീൽഡുകൾ വ്യത്യസ്തമാണ്’. – വിപിൻ പറയുന്നു.

വിപിൻ ഐടി പ്രഫഷനലാണ്. കുടുംബസമേതം യുകെയിലാണ് ഇപ്പോൾ ശ്രീകല താമസിക്കുന്നത്. രണ്ട് കുട്ടികളാണ് ഇവർക്ക്.

ADVERTISEMENT
Sreekala Sasidharan Opens Up About Her Love Story with Husband Vipin:

Sreekala Sasidharan, a beloved Malayalam mini-screen actress, has revealed the captivating love story between herself and her husband, Vipin. Although Vipin's close friend initially had feelings for Sreekala, her heart was drawn to Vipin. In a video interview with 'Vanitha', Sreekala shared that she was the first to express her affection for Vipin, initiating their romance through regular calls on special occasions. When Vipin's friend confessed his love, Sreekala candidly informed him of her feelings for Vipin, leading to a period of consideration for Vipin. Vipin recounted his initial confusion upon Sreekala's confession, given his friend's past affection, but after discussing it with his friend, who was understanding, he accepted Sreekala's love. Despite a lack of strong initial support from their families, who are also relatives, they eventually married and now reside in the UK with their two children, where Vipin works as an IT professional.

ADVERTISEMENT