മിനിസ്ക്രീൻ താരം അമൃത നായർ വിവാഹിതയായി. അഖിൽ ആണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു താലികെട്ട്.

ഇപ്പോഴിതാ താരത്തിന്റെ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് അമൃതയുടെ അടുത്ത സുഹൃത്തും നടിയുമായ റബേക്ക സന്തോഷ് പങ്കിട്ടതാണ് വൈറൽ ആകുന്നത്. അമൃതയുടെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന കുറിപ്പിനൊപ്പമാണ് ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയും റബേക്കയടക്കമുള്ള സുഹൃത്തുക്കള്‍ പങ്കിട്ടിരിക്കുന്നത്.

ADVERTISEMENT

‘അമ്മുവിന്റെ ദിവസം വരാന്‍ പോകുന്നു, ഞങ്ങള്‍ കാത്തിരിക്കുന്നു ...’ എന്ന ക്യാപ്ഷന്‍ നല്‍കി വിവാഹം, സെലിബ്രിറ്റി വിവാഹം എന്നീ ഹാഷ് ടാഗുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്കു പ്രിയപ്പെട്ട നടിയാണ് അമൃത നായർ. ‘കുടുംബവിളക്ക്’ ഉൾപ്പെടെയുള്ള ജനപ്രിയ സീരിയലുകളിലൂടെ അമൃത ശ്രദ്ധേയയായി.

ADVERTISEMENT

താലികെട്ട് ചടങ്ങിന്റെ വിഡിയോകളും ഫോട്ടോകളും വൈറലാണ്. 

ADVERTISEMENT
ADVERTISEMENT