Wednesday 30 October 2024 02:15 PM IST : By സ്വന്തം ലേഖകൻ

മകന്റെ പിറന്നാൾ ആഘോഷമാക്കി ചന്ദ്രയും ടോഷും: ചിത്രങ്ങൾ വൈറൽ

chandra

മലയാളികളുടെ പ്രിയതാരദമ്പതികളാണ് നടി ചന്ദ്ര ലക്ഷ്മണും മിനിസ്ക്രീൻ താരം ടോഷ് ക്രിസ്റ്റിയും. ഇപ്പോഴിതാ, മകനോടൊപ്പമുള്ള ഇരുവരുടെയും മനോഹരചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

മകന്‍ അയാന്റെ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണിവ. കഴിഞ്ഞ ദിവസമായിരുന്നു അയാന്റെ രണ്ടാം പിറന്നാൾ. ചന്ദ്രയും ടോഷും മകന് ആശംസകൾ നേർന്നു പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു.