Thursday 22 December 2022 09:21 AM IST : By സ്വന്തം ലേഖകൻ

നെഞ്ച് നുറുങ്ങി, പൊട്ടിക്കരഞ്ഞ് ഉല്ലാസ്, അമ്മയുടെ വിയോഗം താങ്ങാനാകാതെ മക്കളും: കണ്ണീർകടലായി ഒരു വീട്

ullas-pandalam

നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷ (ആശ) യെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. മിമിക്രി–സിനിമാ മേഖലകളില്‍ ശ്രദ്ധേയനായ ഉല്ലാസിന്റെ കുടുംബത്തിലുണ്ടായ ഈ ദുരന്തം പ്രേക്ഷകരിലും നൊമ്പരമായി.

ഇന്നലെയായിരുന്നു നിഷയുടെ മരണാനന്തര ചടങ്ങുകൾ. ഭാര്യയുടെ അപ്രതീക്ഷിത വിയോഗത്തിൽ നെഞ്ച് തകർന്നു പൊട്ടിക്കരയുന്ന ഉല്ലാസ് കണ്ടു നിന്നവരിലും വേദന പടർത്തി. മക്കളായ ഇന്ദ്രജിത്തും സൂര്യജിത്തും അമ്മയുടെ വിയോഗം താങ്ങാനാകാതെ തളർന്നു പോയിരുന്നു.

പൂഴിക്കാട് സ്വദേശിനിയാണ് നിഷ. 38 വയസ്സായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീടിന്റെ ഒന്നാം നിലയിലാണു നിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഈയിടെയാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടില്‍ താമസമാക്കിയത്.