‘എനിക്ക് ചന്ദ്ര ചേച്ചിയെ കാണണം’, കുഞ്ഞു വീരുവിന്റെ കരച്ചില് കല്യാണി കേട്ടു; വിഡിയോ കോളിൽ വിശേഷങ്ങള്‍ പങ്കുവച്ച് താരം
Mail This Article
×
ഗുരുവായൂർ ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്കൂളിലെ എൽകെജി വിദ്യാർഥി ആദ്യവീർ ‘ലോകഃ’ സിനിമ കണ്ടതു രണ്ടു വട്ടം. വീരു എന്നു വിളിപ്പേരുള്ള അവൻ അന്നു മുതൽ അതിലെ നായിക ‘ചന്ദ്ര’ ചേച്ചിയെ കാണണം എന്നു പറഞ്ഞ് കരച്ചിലാണ്. ചന്ദ്രയായി അഭിനയിച്ച കല്യാണി പ്രിയദർശനിലേക്ക് മകന്റെ മോഹം എത്തിക്കാൻ വീരുവിന്റെ അച്ഛൻ സുബീഷ് പല വഴികൾ തേടി.
ഒടുവിൽ വീരു കരയുന്ന വിഡിയോ കല്യാണി പ്രിയദർശൻ കണ്ടു. വീരുവിനെ വിഡിയോ കോളിൽ വിളിച്ചു സംസാരിച്ചു. എന്നാണ് നേരിൽ കാണാൻ വരുന്നത് എന്ന വീരുവിന്റെ ചോദ്യത്തിന് ഗുരുവായൂരിൽ വരുമ്പോൾ വന്നു കാണാം എന്ന് കല്യാണി ഉറപ്പുകൊടുത്തു. ക്യാമറമാൻ സുബീഷ് ഗുരുവായൂരിന്റെയും പുന്നയൂർക്കുളം രാമരാജ സ്കൂൾ അധ്യാപിക സ്മിനുവിന്റെയും മകനാണ് ആദ്യവീർ. സഹോദരി: കാർത്തിക.
Young Fan's Dream: A Meeting with Kalyani Priyadarshan: