‘ആട് 3’യിൽ ‘കുട്ടൻ മൂങ്ങ’യ്ക്ക് പകരം ഫുക്രു ? ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
Mail This Article
×
‘ആട് 3’ ലൊക്കേഷനിൽ വച്ചു പകർത്തിയ ഷാജി പാപ്പൻ ആൻഡ് ഗ്യാങ്ങിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ചിത്രത്തിൽ ‘കുട്ടൻ മൂങ്ങ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് മോഹൻ ഇല്ല. പകരം ഫുക്രുവാണുള്ളത്. ‘വിന്നേഴ്സ് പോത്തുമുക്ക് 3.0’ എന്ന കുറിപ്പോടെ ഫുക്രുവും ചിത്രം പങ്കുവച്ചു.
അതേസമയം ‘മൂങ്ങ’യില്ലാത എന്ത് വിന്നേഴ്സ് പോത്തുമുക്ക് എന്നാണ് ആരാധകർ ചോദിക്കുന്നത്. മിഥുൻ മാനുവൽ തോമസ് എഴുതി സംവിധാനം ചെയ്യുന്ന ‘ആട് 3’ വലിയ ക്യാൻവാസിലാണ് ഒരുങ്ങുന്നത്. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസ് എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമ അടുത്ത വർഷം മാർച്ച് 19 – നു തിയറ്ററുകളിലെത്തും.