‘മാധവന്റെ അനിയന്മാർക്ക് പേരിട്ടു’: ഇരട്ടക്കുട്ടികളുടെ പേരിടൽ ചടങ്ങ് ആഘോഷമാക്കി വിഷ്ണു ഉണ്ണികൃഷ്ണൻ
Mail This Article
×
അടുത്തിടെയാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ വിഷ്ണു ഉണ്ണികൃഷ്ണനും ഭാര്യ ഐശ്വര്യയ്ക്കും ഇരട്ടക്കുട്ടികൾ ജനിച്ചത്. ഇപ്പോഴിതാ, കുഞ്ഞുങ്ങളുടെ പേരിടൽ ചടങ്ങിന്റെ വിശേഷങ്ങളും സന്തോഷവും ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് വിഷ്ണു. വിനായക്, കാർത്തികേയ എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്. മാധവ് ആണ് ദമ്പതികളുടെ മൂത്ത മകൻ.
‘മാധവന്റെ അനിയന്മാർക്ക് പേരിട്ടു. കുഞ്ഞാവകൾ ഇനി മുതൽ, വിനായക് ആൻഡ് കാർത്തികേയ’,എന്നാണ് ചടങ്ങിന്റെ ചിത്രങ്ങളൾക്കൊപ്പം വിഷ്ണു കുറിച്ചത്.
2020 ഫെബ്രുവരിയിലാണ് വിഷ്ണുവും ഐശ്വര്യയും വിവാഹിതരായത്. നാദിർഷ സംവിധാനം ചെയ്യുന്ന മാജിക് മഷ്റൂംസ്, ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന ഭീഷ്മർ എന്നീ ചിത്രങ്ങളാണ് വിഷ്ണുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
Vishnu Unnikrishnan Announces Twin Babies' Names: