‘നീ ജനിച്ച ദിവസം ലോകത്തിലെ ഏറ്റവും അമൂല്യമായ നിധി എനിക്കു ലഭിച്ചു’: കുഞ്ഞാറ്റയ്ക്ക് ഉർവശിയുടെ പിറന്നാൾ ആശംസകൾ
Mail This Article
×
മകൾ കുഞ്ഞാറ്റയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് കുറിപ്പും ചിത്രവുമായി തെന്നിന്ത്യയുടെ പ്രിയനടി ഉർവശി.
‘എന്റെ സുന്ദരിയായ മകൾക്ക് ജന്മദിനാശംസകൾ. നീ ജനിച്ച ദിവസം, ലോകത്തിലെ ഏറ്റവും അമൂല്യമായ നിധി എനിക്ക് ലഭിച്ചുവെന്ന് ഞാൻ മനസ്സിലാക്കി. ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നാണ് കുഞ്ഞാറ്റയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഉർവശി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഉർവശിയുടെയും നടൻ മനോജ് കെ ജയന്റെയും മകളാണ് കുഞ്ഞാറ്റ എന്നു വിളിപ്പേരുള്ള തേജലക്ഷ്മി. ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന ചിത്രത്തിലൂടെ തേജലക്ഷ്മി സിനിമാ ലോകത്തേക്കെത്തുകയാണ്. സർജാനോ ഖാലിദാണ് ചിത്രത്തിലെ നായകൻ. നവാഗതനായ ബിനു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്നു.
Urvashi's Heartfelt Birthday Wish to Daughter Kunjaatta: