‘ഇനിയാണ് എന്റെ ഷോ’: ദിലീപിന്റെ ‘കം ബാക്ക്’ വരവിനൊപ്പം ലാലേട്ടനും, ട്രെയിലര്‍ വൈറൽ
Mail This Article
ദിലീപിനെ നായകനാക്കി, ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ‘ഭഭബ’യുടെ ട്രെയിലർ വൈറൽ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം കൊമേഴ്സ്യൽ എന്റർടെയ്നറാണെന്ന് ട്രെയിലർ സൂചന തരുന്നു. ചിത്രം 2025 ഡിസംബർ 18 നാണ് റിലീസ്. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ഒത്തുചേരുന്ന ഈ തകർപ്പൻ മാസ് കോമഡി ആക്‌ഷൻ എന്റർടെയ്നറിൽ മോഹൻലാലും എത്തുന്നുണ്ട്. കോ പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ.
ഭയം ഭക്തി ബഹുമാനം എന്നതിന്റെ ചുരുക്ക രൂപമാണ് ഭ.ഭ.ബ. ‘വേൾഡ് ഓഫ് മാഡ്‌നെസ്സ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയത്. സിദ്ധാർഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി, ഷമീർ ഖാൻ, ഷിൻസ്, ശരണ്യ പൊൻവണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാന്റി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
അഡീഷണൽ തിരക്കഥയും സംഭാഷണവും ധനഞ്ജയ് ശങ്കർ, ഛായാഗ്രഹണം അർമോ, സംഗീതം ഷാൻ റഹ്മാൻ, പശ്‌ചാത്തല സംഗീതം ഗോപി സുന്ദർ, എഡിറ്റിങ് രഞ്ജൻ ഏബ്രഹാം.