ADVERTISEMENT

നടൻ ധ്യാൻ ശ്രീനിവാസനും നവ്യ നായരും ഒരുമിച്ചുള്ള രസകരമായ നിമിഷങ്ങളാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. കൊട്ടാരക്കരയിൽ ഉദ്ഘാടനത്തിനു എത്തിയതായിരുന്നു ധ്യാനും നവ്യയും. ഇതിനിടെ ധ്യാനിന്റെ പതിവു ശൈലിയിലുള്ള സംസാരമാണ് കാണികളെ ചിരിപ്പിച്ചത്. ലോക ഫുട്ബോൾ താരം ലയണൽ മെസിയെ നേരിട്ടു കാണാനുള്ള അവസരം പോലും വേണ്ടെന്നു വച്ചാണ് നവ്യയെ കാണാന്‍ എത്തിയതെന്നായിരുന്നു ധ്യാനിന്റെ കമന്റ്.

‘‘കഴിഞ്ഞ ദിവസം മുംബൈയിൽ മെസി വന്നു പോയത് നമ്മളെല്ലാം കണ്ടിട്ടുണ്ടാകും. ഇവിടെ വച്ച്, പറയുന്നത് ചിലപ്പോൾ കള്ളമായിട്ട് തോന്നും. പക്ഷേ, സത്യമാണ്. സംഘാടകരിൽ ഒരാളായ കൂട്ടുകാരൻ മെസിയെ കാണാൻ ഒരവസരം തരാമെന്ന് പറഞ്ഞിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, വരാൻ പറ്റില്ല കൊട്ടാരക്കരയിൽ ഒരു ഉദ്ഘാടനമുണ്ടെന്ന്. മെസിയെക്കാള്‍ വലുതാണോ നിനക്ക് നവ്യ എന്ന് അവൻ ചോദിച്ചു. അതേ എന്ന് ഞാൻ പറഞ്ഞു. ഞാൻ ഈ വേദി പങ്കിടുന്നത് മലയാള സിനിമയിലെ ഒരു ഗോട്ട് നായികയുമായാണ്. 

ADVERTISEMENT

എന്റെ പഴയൊരു ഇന്റർവ്യൂ ഉണ്ട്. അച്ഛനൊപ്പമുള്ളത്. അതിലൂടെയാണ് എന്റെ ഇന്റർവ്യൂ കരിയർ ആരംഭിക്കുന്നത്. ആ അഭിമുഖത്തിൽ കല്യാണം കഴിക്കാൻ ഒരുപാട് ആ​ഗ്രഹിച്ച ആളാണ് നവ്യ നായർ എന്ന് ഞാൻ പറഞ്ഞിരുന്നു. അന്നത്തെക്കാലത്ത് നവ്യ നായർ, കാവ്യ മാധവൻ അല്ലെങ്കിൽ മീര ജാസ്മിൻ. ഇവരിൽ മൂന്ന് പേരിൽ ഒരാളെ കല്യാണം കഴിക്കണമെന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷേ, അത് നടന്നില്ല. എനിക്ക് മെസിയെക്കാള്‍ അല്ലെങ്കിൽ മറ്റാരെക്കാളും വലുത് നവ്യയാണ്.’’- ധ്യാനിന്റെ തമാശ കലര്‍ന്ന വാക്കുകള്‍ കേട്ട് ചിരിയടക്കാൻ പാടുപെടുകയായിരുന്നു നവ്യ.

ധ്യാനും തന്റെ മകൻ സായിയും ഏകദേശം ഒരു സ്വഭാവമുള്ളവരാണെന്നായിരുന്നു നവ്യയുടെ മറുപടി. ധ്യാനിനെപ്പോലെ കളിയാക്കാൻ മകൻ മിടുക്കനാണെന്നും സായിയുമൊത്തുള്ള തന്റെ വിഡിയോയിലും ധ്യാനിനെ ചേർത്തുള്ള രസകരമായ കമന്റുകൾ വരാറുണ്ടെന്നും നവ്യ പറയുന്നു.

ADVERTISEMENT
Dhyan Sreenivasan Chooses Navya Nair Over Messi:

Dhyan Sreenivasan's humorous comments about choosing Navya Nair over Lionel Messi during an event in Kottarakkara have gone viral. The actor's playful interaction with Navya and her response comparing him to her son have captured the attention of audiences.

ADVERTISEMENT
ADVERTISEMENT