ADVERTISEMENT

തെന്നിന്ത്യന്‍ നടി നിവേദ തോമസിന്റെതെന്ന പേരില്‍ പ്രചരിച്ച ചിത്രങ്ങള്‍ക്കെതിരെ പ്രതികരിച്ച് താരം. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് നിവേദ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ച ചിത്രങ്ങള്‍ക്കെതിരെ നിവേദ രംഗത്തെത്തിയത്. നിയമവിരുദ്ധവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ് നടപടിയെന്നും താരം വ്യക്തമാക്കി. 

താരം പങ്കുവച്ച ഒരു ചിത്രമാണ് എഐ ഉപയോഗിച്ച് വികലമാക്കി പ്രചരിപ്പിച്ചത്. ഈ ചിത്രം ശ്രദ്ധയില്‍പെട്ടതോടെ തനിക്ക് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കിയെന്നു അവര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിയമവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ ഇത്തരം നടപടികളില്‍ നിന്ന് പിന്‍വാങ്ങണമെന്നും ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കി. 

ADVERTISEMENT

എഐ നിര്‍മിത ചിത്രങ്ങള്‍ക്കെതിരെ നടി ശ്രീലിലയും നേരത്തെ രംഗത്തെത്തിയിരുന്നു. സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നത് എഐയുടെ വരവോടെ വര്‍ധിച്ചുവെന്നും താരം കുറ്റപ്പെടുത്തിയിരുന്നു. 

ADVERTISEMENT
Niveda Thomas Reacts to AI-Generated Fake Images:

Niveda Thomas is taking legal action against AI-generated fake images circulating online. The actress condemned the illegal and inhumane act, emphasizing the privacy violation and misuse of technology.

ADVERTISEMENT
ADVERTISEMENT