‘നിന്റെ മറുപാതിയായതിൽ ഞാൻ അനുഗ്രഹീതനാണ്...ഞാൻ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു’: ദുൽഖർ സൽമാന്റെ കുറിപ്പ്
Mail This Article
പതിനാലാം വിവാഹവാർഷിക ദിനത്തിൽ ഭാര്യ അമാൽ സൂഫിയയ്ക്ക് ഹൃദയം തൊടും കുറിപ്പുമായി നടൻ ദുൽഖർ സൽമാൻ.
‘14 വർഷം മുമ്പ് ഇന്ന്, രണ്ടു വ്യത്യസ്ത വീടുകളിൽ നിന്നുള്ള വ്യത്യസ്ത വ്യക്തികളായ രണ്ടുപേർ, നവദമ്പതികളായി ഒരു വേദിയിൽ ഒരുമിച്ചു നിന്നു. പേടിയും പ്രത്യാശയോടും വരാനിരിക്കുന്നതിൽ ആവേശഭരിതരുമായി. ഇന്ന് ഞങ്ങൾ മനോഹരമായൊരു വീടും ജീവിതവും ഒന്നിച്ച് കെട്ടിപ്പടുത്തു, അതും ജീവിതത്തിലെ വലിയ അനുഗ്രഹത്തോടൊപ്പം. ഇപ്പോൾ ഞങ്ങൾ കരിയറിലും വീട്ടിലും തനിച്ചും കൂട്ടായും സ്വപ്‌നങ്ങളെ പിന്തുടരുകയാണ്.
നിന്റെ മറുപാതിയായതിൽ ഞാൻ അനുഗ്രഹീതനും നന്ദിയുള്ളവനും അഭിമാനമുള്ളവനുമാണ്. ലോകമനുവദിക്കുന്ന കാലത്തോളം നീയെന്റെ നല്ലപാതിയായിരിക്കും. എന്റെ പ്രാണന് 14-ാം വിവാഹവാർഷികാശംസകൾ. ഞാൻ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു’ എന്നാണ് അമാലിനൊപ്പമുള്ള മനോഹര ചിത്രങ്ങൾക്കൊപ്പം ദുൽഖർ കുറിച്ചത്.
2011 ഡിസംബർ 22-നാണ് ആർക്കിടെക്ടായ അമാലും ദുൽഖറും വിവാഹിതരായത്. 2017ൽ ഇരുവർക്കും മറിയം അമീറ സൽമാൻ എന്ന മകൾ ജനിച്ചു.