‘എന്നാലും വാ ചിലപ്പോ ബിരിയാണി കിട്ടിയാലോ...’: അങ്ങനെ ആ കുട്ടി ആരാധകന്റെ മോഹം സഫലമായി
Mail This Article
×
മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള കുട്ടി ആരാധകന്റെ ‘ഡ്രീം കം മൊെമൻറ്’ന്റെ ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പുമായി നടനും സംവിധായകനുമായ രമേഷ് പിഷാരടി.
‘ചിലപ്പൊ ബിരിയാണി കിട്ടിയാലോ!
സുഹൃത്തും സാരഥിയുമായ സിത്തുവിന്റെ മകന് മമ്മുക്കയെ കാണണം.
പാട്രിയോട്ട് പോലെ വലിയ ഒരു ലൊക്കേഷൻ.
കോസ്റ്റ്യുമിലോ, ഗെറ്റപ്പിലോ ഒക്കെയാണെങ്കിൽ അത് സാധിക്കുക എളുപ്പമല്ല.
“എന്നാലും വാ ചിലപ്പോ ബിരിയാണി കിട്ടിയാലോ! ”
എന്റെ ആ ഡയലോഗ് അറംപറ്റി.
ബിരിയാണി കിട്ടി’ എന്നാണ് കുട്ടി ആരാധകനൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് രമേഷ് കുറിച്ചത്.
പിഷാരടിയുടെ പോസ്റ്റ് ഇതിനോടകം വൈറലാണ്. നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
Ramesh Pisharody Shares Heartwarming Photos of Mammootty with Young Fan: