അച്ഛനെയും അമ്മയെയും ചേട്ടനെയും പകർത്തി വിസ്മയയുടെ ക്യാമറ...മനോഹരചിത്രങ്ങള്‍ പങ്കുവച്ച് വിസ്മയ മോഹൻലാൽ
Mail This Article
മലയാളി പ്രേക്ഷകരുടെ പ്രിയതാരപുത്രിയാണ് നടൻ മോഹൻലാലിന്റെയും സുചിത്രയുടെയും മകളായ വിസ്മയ മോഹൻലാൽ. അച്ഛന്റെ പാത പിന്തുടർന്ന് സഹോദരൻ പ്രണവിനു പിന്നാലെ വിസ്മയയും സിനിമയിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. ജൂഡ് ആന്തണിയുടെ ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് വിസ്മയുടെ അരങ്ങേറ്റം.
ഇപ്പോഴിതാ, 2025ൽ തന്റെ ജീവിതത്തിലുണ്ടായ മനോഹര നിമിഷങ്ങളുടെ ചിത്രങ്ങള്‍ കോർത്തിണക്കിയ ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് വിസ്മയ. മോഹൻലാൽ, സുചിത്ര മോഹൻലാൽ, പ്രണവ് മോഹൻലാൽ എന്നിവരെയും ചിത്രങ്ങളിൽ കാണാം. വളർത്തു നായയെ കെട്ടിപ്പിടിച്ചുറങ്ങുന്ന പ്രണവിന്റെ ചിത്രമാണ് അതിൽ ഏറ്റവും ആകർഷണം.
വിസ്മയയുടെ പോസ്റ്റ് ഇതിനോടകം വൈറലാണ്.
വിസ്മയ മോഹൻലാൽ 2021ൽ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്നൊരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചിരുന്നു. എഴുത്തിനും സംവിധാനത്തിനും പുറമെ, ചിത്രകലയിലും വിസ്മയയ്ക്ക് താല്പര്യമുണ്ട്. ആയോധനകലയിലും തൽപരയാണ്.