കാതുകുത്തി കമ്മലിട്ട് ആന്റണി വർഗീസ്...ബക്കറ്റ് ലിസ്റ്റിലെ ഒരു ആഗ്രഹം കൂടി സാധിച്ച് താരം
Mail This Article
×
തന്റെ കാതുകുത്തി കമ്മലിടുന്ന വിഡിയോ പങ്കുവച്ച് നടൻ ആന്റണി വർഗീസ്. തന്റെ ബക്കറ്റ് ലിസ്റ്റിലെ ഒരു ആഗ്രഹം കൂടി ഇതോടെ സാധിച്ചിരിക്കുകയാണ് നടൻ. കാതുകുത്താൻ ജ്വല്ലറിയിലേക്ക് വരുന്നതു മുതൽ വിഡിയോയിലുണ്ട്. ബക്കറ്റ് ലിസ്റ്റ് ചെക്ക്ഡ് എന്ന കുറിപ്പോടെയാണ് താരം വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
അതേസമയം, ക്യൂബ്സ് എന്റര്‍ടൈൻമെന്റിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് നിർമിക്കുന്ന ‘കാട്ടാളൻ’ ആണ് പെപ്പെയുടേതായി വരാനിരിക്കുന്ന സിനിമ. പാൻ ഇന്ത്യൻ ചിത്രമായി അവതരിപ്പിക്കുന്ന ‘കാട്ടാള’ന്റെ മുതൽമുടക്ക് 45 കോടിയാണ്.
Antony Varghese's Ear Piercing Video Goes Viral: